കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം, തകർന്ന ഓട്ടോയിൽ കുടുങ്ങി ഓട്ടോ ഡ്രൈവർ, അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി 

Published : Oct 11, 2024, 11:43 AM IST
 കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം, തകർന്ന ഓട്ടോയിൽ കുടുങ്ങി ഓട്ടോ ഡ്രൈവർ, അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി 

Synopsis

കൊയിലാണ്ടിയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ഓട്ടോയും എതിരെ വന്ന കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഡ്രൈവർ തകർന്ന ഓട്ടോയിൽ കുടുങ്ങുകയായിരുന്നു 

കോഴിക്കോട് : കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തകർന്ന ഓട്ടോയിൽ കുടുങ്ങിയ ഓട്ടോ ഡ്രൈവറെ അഗ്നി രക്ഷാ സേനയെത്തി രക്ഷപ്പെടുത്തി. ഓട്ടോ ഡ്രൈവർ മുഹമ്മദിനെയാണ് ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹന ഭാഗം മുറിച്ച് മാറ്റി സുരക്ഷിതമായി പുറത്തെത്തിച്ചത്. ഇന്ന് രാവിലെ ചെങ്ങോട്ടുകാവിൽ വെച്ചാണ് അപകടമുണ്ടായത്. കൊയിലാണ്ടിയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ഓട്ടോയും എതിരെ വന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോ ഓടിച്ച ഡ്രൈവർ മുഹമ്മദ് ഇടിയുടെ ആഘാതത്തിൽ തകർന്ന ഓട്ടോയിൽ കുടുങ്ങിയ നിലയിലായിരുന്നു. ഇതോടെ അഗ്നിരക്ഷാസേന ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹനഭാഗം വേർപെടുത്തി സുരക്ഷിതമായി മുഹമ്മദിനെ പുറത്തെത്തിക്കുകയായിരുന്നു. മുഹമ്മദിനും കാർ യാത്രക്കാർക്കും നിസ്സാര പരിക്ക് മാത്രമേയുള്ളൂ. 

കുരിശുപള്ളിയുടെ ചില്ലുകൾ തകർത്തു, ജീപ്പ് കുത്തിമറിച്ചു; മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി

PREV
Read more Articles on
click me!

Recommended Stories

കൊണ്ടോട്ടിയിലെ വൻ എംഡിഎംഎ വേട്ട; ഒരാള്‍ കൂടി പിടിയിൽ, അറസ്റ്റിലായത് എംഡിഎംഎ വിൽക്കാനുള്ള ശ്രമത്തിനിടെ
കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന