നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ ചവിട്ടുപടികളിറങ്ങി കടയിലേക്ക് ഇടിച്ച് കയറി; ചില്ലുകൾ തകർത്ത് ഓട്ടോ അകത്ത്!

Published : Jun 02, 2023, 05:39 AM IST
നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ ചവിട്ടുപടികളിറങ്ങി കടയിലേക്ക് ഇടിച്ച് കയറി; ചില്ലുകൾ തകർത്ത് ഓട്ടോ അകത്ത്!

Synopsis

ഓട്ടോറിക്ഷയുടെ ബ്രേക്കിന് പറ്റിയ തകരാറ് മൂലമാണ് നിർത്തിയിട്ട ഓട്ടോ ചവിട്ടുപടികളിറങ്ങി താഴ്ഭാഗത്തുള്ള കടയിലേക്കിറങ്ങിയതെന്നാണ് ദൃകസാക്ഷികൾ പറയുന്നത്

പാലക്കാട്: നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ ഉരുണ്ടിറങ്ങി കടയിലേക്ക് ഇടിച്ചു കയറി. പാലക്കാട് ജില്ലയിലെ കൂറ്റനാടാണ് സംഭവം. കൂറ്റനാട് സെന്ററിനടുത്ത് പട്ടാമ്പി പാതയിലുള്ള സ്വകാര്യ മാളിലുള്ള കടയിലേക്കാണ് ഓട്ടോറിക്ഷ ഇടിച്ചു കയറിയത്. ഇന്നലെ വൈകിട്ടാണ് അപകടം. തണ്ണീർക്കോട് കരിമ്പ സ്വദേശി റസാഖിന്റെ നിർത്തിയിട്ട ഓട്ടോറിക്ഷയാണ് മുൻഭാഗത്തെ രണ്ട് ചില്ലുകളും തകർത്ത് കടയിലേക്ക് തള്ളിക്കയറിയത്.

ഓട്ടോറിക്ഷയുടെ ബ്രേക്കിന് പറ്റിയ തകരാറ് മൂലമാണ് നിർത്തിയിട്ട ഓട്ടോ ചവിട്ടുപടികളിറങ്ങി താഴ്ഭാഗത്തുള്ള കടയിലേക്കിറങ്ങിയതെന്നാണ് ദൃകസാക്ഷികൾ പറയുന്നത്. കടയുടെ മുൻഭാഗത്ത് ആളുകളുണ്ടായിരുന്നുവെങ്കിലും ആർക്കും പരിക്കുകളില്ല.

അതേസമയം, കോഴിക്കോട് താമരശ്ശേരി ഓടക്കുന്നിൽ കെ എസ് ആർ ടി ബസും ബൈക്കും കൂട്ടിയിടിച്ച് എടവക എള്ളു മന്ദം സ്വദേശിയായ യുവാവ് മരിച്ചതിന്റെ നടുക്കത്തിലാണ് നാട്. പൂവത്തിങ്കൽ വീട്ടിൽ പി എം അനീഷ് (25) ആണ് മരിച്ചത്. എറണാകുളത്ത് സ്വകാര്യ കമ്പനിയിൽ സെയിൽസ് മാനേജരായി ജോലി നോക്കി വരികയായിരുന്നു അനീഷ്. മണിയൻ (ദാരപ്പൻ) - പുഷ്പ ദമ്പതികളുടെ മകനാണ്. അനിത, അമ്മുകുട്ടി എന്നിവർ സഹോദരങ്ങളാണ്. 

അരിക്കൊമ്പൻ സാധു, ഉപദ്രവിച്ചാലേ തിരിച്ച് ഉപദ്രവിക്കൂ'; പദ്ധതിയെന്ത്? നിലപാട് വ്യക്തമാക്കി തമിഴ്നാട് മന്ത്രി 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം

 

PREV
Read more Articles on
click me!

Recommended Stories

'ക്ഷേത്രത്തിലെ പണം ദൈവത്തിന്‍റേത്', സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്നടക്കം പണം തിരികെ ലഭിക്കാൻ തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങളുടെ നീക്കം
ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു