ആറ്റിങ്ങലിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം

Published : Aug 02, 2025, 04:45 PM IST
auto accident

Synopsis

ഓടിക്കൂടിയ നാട്ടുകാർ ദീപുവിനെ വലിയകുന്ന് താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തിരുവനന്തപുരം: ആറ്റിങ്ങലിൽ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. കടയ്ക്കാവൂർ നിലയ്ക്കാമുക്ക് മണ്ണാത്തിമൂല സ്വദേശി ദീപു മോഹനൻ (45) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെ കൈപ്പറ്റി മുക്കിലാണ് അപകടമുണ്ടായത്.

ദീപു ഓടിച്ചിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിച്ചു മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ദീപുവിനെ വലിയകുന്ന് താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറ്റിങ്ങൽ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു വരികയാണ്.

സംഭവ സമയത്ത് ഓട്ടോയിൽ യാത്രക്കാർ ആരും ഉണ്ടായിരുന്നില്ല. ഓട്ടോറിക്ഷയിൽ ദീപു മാത്രമാണ് ഉണ്ടായിരുന്നത്.

PREV
Read more Articles on
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം