മുഖം മറച്ചെത്തി പാതയോരത്ത് നിര്‍ത്തിയിട്ട ഓട്ടോ അടിച്ചുമാറ്റി യുവാവ്, പരാതി

Published : Aug 24, 2023, 08:36 AM IST
മുഖം മറച്ചെത്തി പാതയോരത്ത് നിര്‍ത്തിയിട്ട ഓട്ടോ അടിച്ചുമാറ്റി യുവാവ്, പരാതി

Synopsis

ഇക്കാനഗറിലെ സ്വകാര്യ റിസോർട്ടിന് മുൻപിലുള്ള പാതയോരത്ത് നിർത്തിയിട്ടിരുന്ന ഓട്ടോയാണ് മോഷണം പോയത്

മൂന്നാർ: പാതയോരത്ത് നിർത്തിയിട്ടിരുന്ന ഓട്ടോ റിക്ഷാ മോഷണം പോയി. മൂന്നാർ ന്യൂ കോളനി സ്വദേശി എ നേശമണിയുടെ വാഹനമാണ് മോഷണം പോയത്. ഇക്കാനഗറിലെ സ്വകാര്യ റിസോർട്ടിന് മുൻപിലുള്ള പാതയോരത്ത് നിർത്തിയിട്ടിരുന്ന ഓട്ടോയാണ് മോഷണം പോയത്. സമീപത്തെ റിസോർട്ടിൻ്റെ നിരീക്ഷണ ക്യാമറ പരിശോധിച്ചതിൽ നിന്നും ഇന്നലെ പുലർച്ചെ 3.33 ന് മുഖം മറച്ച് വന്നയാൾ ഓട്ടോറിക്ഷാ കടത്തികൊണ്ടു പോകുന്നതായി കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തിൽ നേശമണിയുടെ പരാതിയെ തുടർന്ന് മൂന്നാർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ കോളനി ഭാഗത്തു നിന്നും സമാന രീതിയിൽ രണ്ട് ബൈക്കുകൾ, ആഡംബര കാർ, ഓട്ടോറിക്ഷ എന്നിവ മോഷണം പോയിരുന്നു. എന്നാൽ ഈ സംഭവങ്ങളിൽ പ്രതികളെ കണ്ടെത്താനോ, വാഹനങ്ങൾ കണ്ടെത്താനോ ഒരു വർഷമായിട്ടും പൊലീസിന് കഴിഞ്ഞിട്ടില്ല. ജനുവരി മാസത്തില്‍ എറണാകുളം പെരുമ്പാവൂരിൽ തിയറ്റർ പരിസരത്ത് നിന്നും ഓട്ടോ മോഷ്ടിച്ച രണ്ട് പേർ പിടിയിലായിരുന്നു.

നഗരത്തിലെ തിയറ്ററിൽ സെക്കന്റ് ഷോ കാണാനെത്തിയ തണ്ടേക്കാട് സ്വദേശി ഉമ്മറിന്റെ ഓട്ടോറിക്ഷയാണ് ഇവർ മോഷ്ടിച്ചത്. തിയറ്ററിന് മുന്നിൽ റോഡരികിലാണ് ഉമ്മ‌ർ വാഹനം പാർക്ക് ചെയ്തിരുന്നത്. പ്രതികൾ ഓട്ടോയുമായി കടന്നു കളയുന്നത് സമീപത്തെ കടയിലെ സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിരുന്നു.

തുടർന്ന് നടന്ന അന്വേഷണത്തിലാണ് പൊലീസ് ഇരുവരേയും പിടികൂടിയത്. ഓട്ടോ റിക്ഷയും പിടിച്ചെടുത്തു. കൂടുതൽ മോഷണം നടത്താൻ സഞ്ചാര സൗകര്യത്തിനായാണ് ഓട്ടോ മോഷ്ടിച്ചതെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രവാസിയെ കൂട്ടാൻ വീട്ടുകാർ വിമാനത്താവളത്തിൽ, വാതിൽ അടയ്ക്കാതെ ഭിന്നശേഷിക്കാരനായ പിതാവ്, അളന്നുമുറിച്ചുള്ള മോഷണം, നഷ്ടമായത് 27 പവൻ
കോഴിക്കോട് റെയിഞ്ച് റോവർ കാർ കത്തിനശിച്ചു; യാത്രക്കാർ ഇറങ്ങിയോടി, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്