അമ്മയുടെ കൈവിട്ടോടിയ കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമം; നിയന്ത്രണം വിട്ടുമറിഞ്ഞ് ഓട്ടോ, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Published : May 21, 2025, 02:24 PM ISTUpdated : May 21, 2025, 02:37 PM IST
അമ്മയുടെ കൈവിട്ടോടിയ കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമം; നിയന്ത്രണം വിട്ടുമറിഞ്ഞ് ഓട്ടോ, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Synopsis

അമ്മയുടെ കൈവിട്ട ഓടിയ പിഞ്ചുകുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയാണ് ഓട്ടോറിക്ഷ മറിഞ്ഞത്. കുട്ടിയും ഓട്ടോ ഡ്രൈവറും കാര്യമായ പരിക്കുകൾ ഇല്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

കൊച്ചി: അങ്കമാലി കവരപ്പറമ്പിൽ തിങ്കളാഴ്ച ഉണ്ടായ ഓട്ടോ അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. അമ്മയുടെ കൈവിട്ട ഓടിയ പിഞ്ചുകുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയാണ് ഓട്ടോറിക്ഷ മറിഞ്ഞത്. കുട്ടിയും ഓട്ടോ ഡ്രൈവറും കാര്യമായ പരിക്കുകൾ ഇല്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

പെട്ടെന്ന് കുട്ടി ഓടി വന്നപ്പോൾ ഒന്നും ചെയ്യാൻ സാധിച്ചില്ലെന്ന് ഓട്ടോ ഡ്രൈവർ എം വി റോയ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഓട്ടോ വളച്ചപ്പോൾ തന്നെ നിയന്ത്രണം വിട്ട് മറിഞ്ഞു. ഓട്ടോയിൽ ഒരു യാത്രക്കാരിയും ഉണ്ടായിരുന്നു. അവർക്കും തനിക്കും പരിക്കേറ്റു. ഓട്ടോയും തകരാറിലായിയെന്നും എം വി റോയ് പറയുന്നു. ഓട്ടോ മറഞ്ഞത് കണ്ടിട്ടും കുഞ്ഞുങ്ങളുമായി അമ്മ സ്ഥലം വിട്ടു. അമ്മയുടെ അശ്രദ്ധ തന്നെയാണ് അപകട കാരണമെന്നും ഓട്ടോ ഡ്രൈവർ കുറ്റപ്പെടുത്തുന്നു. മുൻപും ആ കുട്ടികൾ ഇതുപോലെ റോഡ് മുറിച്ചു കടന്നിട്ടുണ്ടെന്ന് മറ്റ് ഡ്രൈവർമാർ പറഞ്ഞു. 30 വർഷമായി ഓട്ടോ ഓടിക്കുന്നു ഇതുവരെ ഒരു അപകടം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

PREV
Read more Articles on
click me!

Recommended Stories

ഗ്യാസ് സിലിണ്ടർ ലോറി കത്തിയ്ക്കാൻ ശ്രമം, ഒഴിവായത് വൻദുരന്തം, മരിയ്ക്കാൻ വേണ്ടി ചെയ്തതെന്ന് മൊഴി
മുഖ്യമന്ത്രിയുടെ കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ സദസിലിരുന്നയാൾ കുഴഞ്ഞു വീണു, സിപിആർ നൽകി രക്ഷകനായി ഡോ. ജോ ജോസഫ്