
കാസർകോട്: ചെറുവത്തൂരിൽ നിന്ന് പരിശോധനയ്ക്കയച്ച ഷവർമ്മയിൽ ഷിഗല്ല, സാൽമണല്ല ബാക്ടീരിയകളുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ അവധി ദിവസമായ ഇന്നും കാസർകോട് ജില്ലയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന തുടരും. ഹോട്ടലുകൾ, കൂൾബാറുകൾ, ഇറച്ചി വിൽപ്പന കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിലെല്ലാം പരിശോധന നടത്താനാണ് തീരുമാനം.
ഇന്നലെ കാസർകോട് മാർക്കറ്റിൽ നിന്ന് 200 കിലോ പഴകിയ മീൻ പിടികൂടിയിരുന്നു. ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായുള്ള പരിശോധനകളും തുടരും. ശർക്കരയിലെ മായം കണ്ടെത്താനുള്ള പരിശോധനയും നടത്തും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam