ആർക്കും വേണ്ടാതെ ഒരു ബാ​ഗ് ജനറല്‍ കംപാര്‍ട്ട്മെന്‍റില്‍, ഉള്ളിൽ സോപ്പുപെട്ടികൾ; വന്‍ ലഹരിവേട്ട പാലക്കാട്

Published : Mar 23, 2024, 04:24 PM ISTUpdated : Mar 23, 2024, 04:40 PM IST
ആർക്കും വേണ്ടാതെ ഒരു ബാ​ഗ് ജനറല്‍ കംപാര്‍ട്ട്മെന്‍റില്‍, ഉള്ളിൽ സോപ്പുപെട്ടികൾ; വന്‍  ലഹരിവേട്ട പാലക്കാട്

Synopsis

ആർപിഎഫും എക്സൈസും നടത്തിയ സംയുക്ത പരിശോധനയിലാണ് ബാഗ് കണ്ടെടുത്തത്.   

പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വൻ ഹെറോയിൻ വേട്ട. ഒരു കോടി 20 ലക്ഷം രൂപയുടെ 166 ഗ്രാം ഹെറോയിൻ ആണ് പിടികൂടിയിരിക്കുന്നത്. ഈ അടുത്തിടെ റെയിൽവെ സ്റ്റേഷനിൽ നടത്തിയ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. പാറ്റ്ന- എറണാകുളം എക്സ്പ്രസിലെ ജനറൽ കമ്പാർട്ട്മെന്റിൽ നിന്നാണ് ഹെറോയിൻ അടങ്ങിയ ബാഗ് കണ്ടെടുത്തത്. ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ബാ​ഗ് ഉണ്ടായിരുന്നത്. ബാ​ഗിനുള്ളിൽ സോപ്പുപെട്ടിയുടെ അകത്തായിരുന്നു ഹെറോയിൻ. ആകെ 16 സോപ്പുപെട്ടികളാണ് ബാ​ഗിനുള്ളിൽ ഉണ്ടായിരുന്നത്. ആർപിഎഫും എക്സൈസും നടത്തിയ സംയുക്ത പരിശോധനയിലായിരുന്നു ലഹരി വേട്ട. . 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്