കോഴിക്കോട് ഗ്യാസ് സിലിണ്ടറിന് തീപ്പിടിച്ച് ബേക്കറിയിൽ തീ പടർന്നു; പഞ്ചായത്ത് ജീവനക്കാരുടെ ഇപെടലിൽ ദുരന്തം ഒഴിവായി, ഉപകരണങ്ങള്‍ കത്തിനശിച്ചു

Published : Oct 22, 2025, 07:32 AM IST
bakery fire

Synopsis

കോഴിക്കോട് പേരാമ്പ്ര ചക്കിട്ടപ്പാറയില്‍ ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്ന് ബേക്കറി കത്തിനശിച്ചു. സമീപത്തെ പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി. അപകടത്തില്‍ അടുക്കള ഉപകരണങ്ങളും വയറിങ്ങും ഭാഗികമായി നശിച്ചു.

കോഴിക്കോട്: ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീപ്പടര്‍ന്ന് ബേക്കറി കത്തിനശിച്ചു. കോഴിക്കോട് പേരാമ്പ്ര ചക്കിട്ടപ്പാറയിലാണ് അപകടം നടന്നത്. മീത്തലെ മഠത്തില്‍ ജലീന്റെ ഉടമസ്ഥതയിലുള്ള ജെ ആര്‍ ബേക്കറി ആന്റ് കഫ്റ്റീരിയയാണ് കത്തിനശിച്ചത്. സ്ഥാപനത്തിന് സമീപത്തായി തന്നെ പ്രവര്‍ത്തിക്കുന്ന ചക്കിട്ടപ്പാറ ഗ്രാമപ്പഞ്ചായത്ത് ഓഫീസിലെ ജീവനക്കാര്‍ ഉടന്‍ തന്നെ ഫയര്‍ എക്സ്റ്റിംഗ്യൂഷര്‍ ഉപയോഗിച്ച് തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

ഗ്യാസ് സ്റ്റൗ അടക്കമുള്ള അടുക്കള ഉപകരണങ്ങള്‍ കത്തിനശിച്ചു. കൂളര്‍, ഫ്രിഡ്ജ് എന്നിവയും കെട്ടിടത്തിന്റെ വയറിങ് സിസ്റ്റവും ഭാഗികമായും കത്തി നശിച്ചിട്ടുണ്ട്. പേരാമ്പ്രയില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ പി.കെ ഭരതന്റെയും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.ടി റഫീക്കിന്റെയും നേതൃത്വത്തില്‍ അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു.

 

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ക്രിസ്തുമസ്-പുതുവത്സര അവധി; നാട്ടിലേയ്ക്ക് പോകാൻ റെഡിയാകാം, കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസുകൾ ബുക്കിംഗ് ആരംഭിച്ചു
ജൂനിയര്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം; സീനിയര്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്ത് പൊലീസ്, കോളേജിനെതിരെ ബന്ധുക്കള്‍