തിരുവനന്തപുരത്ത് നിരോധിത മത്സ്യമായ ആഫ്രിക്കൻ മുഷി കൃഷി, നശിപ്പിച്ച് ഫിഷറീസ് വകുപ്പ്

By Web TeamFirst Published Apr 20, 2022, 10:16 PM IST
Highlights

ഫിഷറീസ് വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന...

തിരുവനന്തപുരം: തിരുവനന്തപുരത്ത് (Thiruvananthapuram) നിരോധിത മത്സ്യമായ ആഫ്രിക്കൻ മുഷി (African Mushi) കൃഷി നശിപ്പിച്ച് ഫിഷറീസ് വകുപ്പ് (Fisheries Department). കാട്ടാക്കട അഞ്ചുതെങ്ങിൻമൂഡ് സ്വകാര്യ  മത്സ്യകൃഷിയിടത്തിലെ ആഫ്രിക്കൻ മുഷി കൃഷിയാണ് നശിപ്പിച്ചത്. ഫിഷറീസ് വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. 

കണ്ടെത്തിയ മുഴുവൻ മത്സ്യവും നശിപ്പിച്ചതായി ഫിഷറീസ് വകുപ്പ് അറിയിച്ചു. നെയ്യാർ ഡാം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ അനിത, 
സീഡ് ജില്ലാ  രജിസ്‌ട്രേഷൻ പ്രോജക്ട് കോ-ഓർഡിനേറ്റർ ദീപ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നടപടി എടുത്തത്. പിടിച്ചെടുത്ത് നശിപ്പിച്ചവയ്ക്ക് അരലക്ഷത്തിലധികം രൂപയുടെ മൂല്യം ഉണ്ട്.

click me!