താമസ സ്ഥലത്തേക്ക് പോവുകയായിരുന്ന ബാര്‍ ജീവനക്കാരന്‍റെ കഴുത്തിൽ കത്തിവെച്ച് കവര്‍ച്ച; നാലു പേര്‍ പിടിയിൽ

Published : Mar 21, 2025, 06:37 PM ISTUpdated : Mar 21, 2025, 07:54 PM IST
താമസ സ്ഥലത്തേക്ക് പോവുകയായിരുന്ന ബാര്‍ ജീവനക്കാരന്‍റെ കഴുത്തിൽ കത്തിവെച്ച് കവര്‍ച്ച; നാലു പേര്‍ പിടിയിൽ

Synopsis

ആലുവയിൽ വെച്ച് ബാർ ജീവനക്കാരന്‍റെ കഴുത്തിൽ കത്തിവെച്ച് കവർച്ച നടത്തിയ കേസിൽ നാല് പേർ പിടിയിൽ. കണ്ണൂരിലെ വീട്ടിൽ നിന്ന് ആലുവ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി താമസസ്ഥലത്തേക്ക് പോവുകയായിരുന്നു ശ്രീജേഷ്. ഇതിനിടയിലാണ് ശ്രീജേഷിനുനേരെ ആക്രമണം ഉണ്ടായത്

കൊച്ചി:എറണാകുളം: എറണാകുളം ആലുവയിൽ ബാർ ജീവനക്കാരന്‍റെ കഴുത്തിൽ കത്തിവെച്ച് കവർച്ച നടത്തിയ കേസിൽ നാല് പേർ പിടിയിൽ. ഇടുക്കി തങ്കമണി സ്വദേശി വിബിൻ ബിജു, ആലുവ സ്വദേശി ജിനോയ് ജേക്കബ്ബ്, തൃശൂർ സ്വദേശി ആലീഫ്,  ആലപ്പുഴ സ്വദേശി മുഹമ്മദ് ഫൈസൽ  എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച്ച പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം.

കണ്ണൂരിലെ വീട്ടിൽ നിന്ന് ആലുവ റെയിൽവേ സ്റ്റേഷനിൽ തീവണ്ടിയിറങ്ങി താമസസ്ഥലത്തേക്ക് പോവുകയായിരുന്ന ശ്രീജേഷിനെ ഓവർ ബ്രിഡ്ജിനടിയിലെ റെയിൽവേ ട്രാക്കിൽ വെച്ച് കവർച്ച ചെയ്യുകയായിരുന്നു. ശ്രീജേഷിന്‍റെ പണമടങ്ങിയ ബാഗും മൊബൈൽ ഫോണും സംഘം കവർന്നു. സിസിടിവി ദ്യശ്യങ്ങൾ കേന്ദ്രീകരിച്ച് ആലുവ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

ഷിബില കൊലപാതകം; യാസിർ കയ്യിലെപ്പോഴും കത്തി കരുതിയിരുന്നു, ജീവൻ അപകടത്തിലാകും എന്ന തിരിച്ചറിവിൽ പോന്നു, സഹോദരി

 

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്