ബാറിലെ അടിപിടിക്കിടെ പൊലീസ് എത്തി, ഒരാൾ ഒഴികെ എല്ലാവരും ഓടി; ഒടുവിൽ എസ്ഐയ്ക്ക് മർദ്ദനം, യുവാവ് അറസ്റ്റിൽ

Published : Mar 16, 2026, 07:33 AM IST
Arrest

Synopsis

പോത്തൻകോട് ബാറിന് മുന്നിലെ സംഘർഷം തടയാനെത്തിയ പോത്തൻകോട് പ്രിൻസിപ്പൽ എസ്ഐയ്ക്ക് മർദ്ദനമേറ്റു. നിരവധി കേസുകളിൽ പ്രതിയായ വെമ്പായം തേക്കട സ്വദേശി ഹർഷദാണ്‌ അറസ്റ്റിലായത്‌. 

തിരുവനന്തപുരം: പോത്തൻകോട് സ്റ്റേഷനിലെ എസ്ഐയെ ആക്രമിച്ച ​യുവാവ് അറസ്റ്റിൽ. വെമ്പായം തേക്കട സ്വദേശി ഹർഷദാണ്‌ (25) അറസ്റ്റിലായത്‌. പോത്തൻകോട് പ്രിൻസിപ്പൽ എസ്ഐ വി വിപിൻ പിള്ളയ്ക്കാണ് മർദ്ദനമേറ്റത്. വെള്ളിയാഴ്ച രാത്രി 8.55നായിരുന്നു സംഭവം.

പോത്തൻകോട്ടുള്ള ബാറിൽ നിന്ന്‌ മദ്യപിച്ച് പുറത്തിറങ്ങിയവർ തമ്മിൽ സംഘം തിരിഞ്ഞ്‌ ഏറ്റുമുട്ടി. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോൾ ഒരാൾ ഒഴികെ ബാക്കിയെല്ലാവരും രക്ഷപ്പെട്ടു. ജീപ്പിൽ കയറ്റുന്നതിനിടെ ഹർഷദ്‌ എസ്‌ഐയെ ആക്രമിക്കുകയായിരുന്നു. കൂടുതൽ പൊലീസ് എത്തിയാണ് ഇയാളെ സ്റ്റേഷനിൽ എത്തിച്ചത്. സിറ്റിയിലും റൂറലിലുമായി നിരവധി കേസുകളിൽ പ്രതിയാണ് ഹർഷദ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊച്ചിയിൽ പെൺകുട്ടിക്ക് നേരെ നടുക്കുന്ന ആക്രമണം; തലയിൽ മുണ്ടിട്ട് വലിച്ചു വീഴ്ത്തി സ്വർണമാലയും കമ്മലും ഐഫോണും കവർന്നു
പോസ്റ്റർ ഒട്ടിക്കുന്നതിനെച്ചൊല്ലി സിപിഎം-കോൺ​ഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി, രണ്ട് പേരുടെ പരിക്ക് ​ഗുരുതരം, പാലക്കുന്നില്‍ കേന്ദ്രസേന ഇറങ്ങി