ദുരിതാശ്വാസ പിരിവിനെ ചൊല്ലി ബാർ ഉടമകള്‍ക്കിടയില്‍ തര്‍ക്കം

Published : Aug 22, 2018, 09:45 PM ISTUpdated : Sep 10, 2018, 03:48 AM IST
ദുരിതാശ്വാസ പിരിവിനെ ചൊല്ലി ബാർ ഉടമകള്‍ക്കിടയില്‍ തര്‍ക്കം

Synopsis

ബാര്‍ ഓണേഴ്സ് അസോസിയേഷന്  ഫണ്ട് നേരിട്ട് നൽകിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന്  അസോസിയേഷൻ ഭാരവാഹികൾ ഭീഷണിപ്പെടുത്തുന്നതായി ചില ബാർ ഉടമസ്ഥർ ആരോപിക്കുന്നു

തൃശൂർ: പ്രളയ ദുരിത ബാധിതരെ സഹായിക്കാൻ നേരിട്ട് പിരിവെടുക്കുന്നതിനെ ചൊല്ലി ബാർ ഉടമസ്ഥരിൽ ഭിന്നിപ്പ്. ഓരോ ബാർ ഉടമകളും രണ്ടു ലക്ഷം രൂപ വെച്ച് അസോസിയേഷന് നൽകണമെന്നും തുക പിന്നീട് അസോസിയേഷൻ സർക്കാരിന് നൽകാമെന്നും ഒരു വിഭാഗം നിർദ്ദേശിച്ചു. എന്നാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് തങ്ങൾക്ക് നേരിട്ട് നൽകാനാണ് താൽപ്പര്യമെന്ന്  മറുചേരിയും വ്യക്തമാക്കി. 

ബാര്‍ ഓണേഴ്സ് അസോസിയേഷന്  ഫണ്ട് നേരിട്ട് നൽകിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന്  അസോസിയേഷൻ ഭാരവാഹികൾ ഭീഷണിപ്പെടുത്തുന്നതായി ചില ബാർ ഉടമസ്ഥർ ആരോപിക്കുന്നു. വ്യക്തിയെയോ അസോസിയേഷനുകളെയോ ദുരിതാശ്വാസ ഫണ്ട് പിരിക്കാൻ സർക്കാർ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി ആവർത്തിക്കുമ്പോഴാണ് അസോസിയേഷനിലെ ഒരുകൂട്ടർ സർക്കാരിന്റെ പേരിൽ ദുരുപയോഗം നടത്തുന്നതെന്നാണ് ഇവര്‍ പറയുന്നത്. നിർബന്ധിത പിരിവിനെതിരെ മുഖ്യമന്ത്രിക്കു തന്നെ പരാതി നൽകാനുള്ള ഒരുക്കത്തിലാണ് ഒരു വിഭാഗം ബാർ ഉടമസ്ഥർ.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇത് ചെയ്യാൻ ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ ഓട്ടോറിക്ഷയിൽ വരില്ലല്ലോ? നാട്ടുകാർ ഇടപെട്ടു; മുക്കത്ത് കേബിൾ മുറിച്ച് കടത്താനുള്ള ശ്രമം പാളി
വിമതന്‍റെ മുന്നിൽ മുട്ടുമടക്കി പാർട്ടി, ബെസ്റ്റ് ടൈം! ഇനി പഞ്ചായത്ത് ഭരിക്കും ജിതിൻ പല്ലാട്ട്; തിരുവമ്പാടിയിൽ കോൺഗ്രസിന് വലിയ ആശ്വാസം