രാത്രിയില്‍ വഴിയില്‍ വണ്ടിയിട്ടാല്‍ ബാറ്ററി അടിച്ചോണ്ടു പോകും; ജനങ്ങള്‍ പ്രതിഷേധത്തില്‍

Published : Jul 07, 2022, 04:44 PM IST
രാത്രിയില്‍ വഴിയില്‍ വണ്ടിയിട്ടാല്‍ ബാറ്ററി അടിച്ചോണ്ടു പോകും; ജനങ്ങള്‍ പ്രതിഷേധത്തില്‍

Synopsis

എടക്കൽ  സ്വദേശി ഷുക്കൂറിന്‍റെ ടിപ്പർ ലോറിയുടെ ബാറ്ററിയാണ് ഏറ്റവുമൊടുവില്‍ നഷ്ടപ്പെട്ടത്. രാവിലെ എത്തിയപ്പോഴാണ് ബാറ്ററി മോഷണം പോയതായി അറിയുന്നത്.

വയനാട്: വയനാട് അന്പലവയലിൽ വാഹനങ്ങളിലെ ബാറ്ററി മോഷണം (Battery Theft) പതിവാകുന്നു. റോഡരികിൽ നിർത്തിയിടുന്ന വാഹനങ്ങളിലെ ബാറ്ററികളാണ് രാത്രി സമയങ്ങളിൽ മോഷ്ടാക്കൾ കവരുന്നത്. എടക്കൽ ഗുഹയ്ക്ക് സമീപം കഴിഞ്ഞ ദിവസം രാത്രി നിർത്തിയിട്ട ടിപ്പർ ലോറിയുടെ ബാറ്ററിയും മോഷണം പോയി. എടക്കൽ  സ്വദേശി ഷുക്കൂറിന്‍റെ ടിപ്പർ ലോറിയുടെ ബാറ്ററിയാണ് ഏറ്റവുമൊടുവില്‍ നഷ്ടപ്പെട്ടത്. രാവിലെ എത്തിയപ്പോഴാണ് ബാറ്ററി മോഷണം പോയതായി അറിയുന്നത്.

സമീപത്ത് ഉണ്ടായിരുന്ന ഗുഡ്സ് വാഹനത്തിന്‍റെ ബാറ്ററിയും മോഷ്ടാക്കൾ കവർന്നു. ഇവിടെ ബാറ്ററി മോഷണം പതിവ് സംഭവമാണെന്ന് നാട്ടുകാർ പറയുന്നു. ഒരാഴ്ചക്കിടെ പത്തിലേറെ വാഹനങ്ങളിലെ ബാറ്ററി നഷ്ടമായി. വീടുകളിലേക്ക് വാഹനം കയറ്റാൻ സൗകര്യമില്ലാത്തതിനാൽ റോഡരികിൽ പാർക്ക് ചെയ്ത് പോകുന്നവരുടെ വണ്ടികളുടെ ബാറ്ററിയാണ് രാത്രിയുടെ മറവിൽ കവരുന്നത്. അന്പലവയൽ പൊലീസിൽ പരാതി നൽകിയിട്ടും മോഷണം തുടരുന്നതിനാൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.

മോഷ്ടാക്കളെ എത്രയും വേഗം പിടികൂടണമെന്നാണ് ആവശ്യം. സമീപപ്രദേശങ്ങളായ മേപ്പാടി, അന്പൂത്തി, ആയിരംകൊല്ലി എന്നിവിടങ്ങളിലും ഇത്തരത്തിൽ ബാറ്ററികൾ നഷ്ടമായിട്ടുണ്ട്. എടക്കൽ ഗുഹ കാണാനെത്തുന്ന സഞ്ചാരികളുടെ വാഹനങ്ങളിലും മോഷണം നടക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.

അന്പലവയൽ എസ്ഐ കെ സോബിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാക്കളെ കണ്ടെത്താൻ ഊർജിത തെരച്ചിൽ നടത്തുന്നുണ്ടെന്ന് പൊലീസ് പറയുന്നു. സമീപത്തെ കടകളിൽ നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.

ഒന്നരവര്‍ഷം മുന്‍പ് മോഷണം പോയ ലൈസന്‍സടക്കമുള്ള രേഖകള്‍ തിരിച്ചുകിട്ടിയത് നേര്‍ച്ചപ്പെട്ടിയില്‍നിന്ന്

മലപ്പുറം: ഒന്നരവര്‍ഷം മുന്‍പ് സ്‌കൂട്ടറില്‍നിന്ന് മോഷണംപോയ ലൈസന്‍സടക്കമുള്ള രേഖകള്‍ നേര്‍ച്ചപ്പെട്ടിയില്‍നിന്ന് തിരിച്ചുകിട്ടി. എടപ്പാളിലെ പെയിന്റര്‍ കാന്തള്ളൂര്‍ സ്വദേശി മോഹനന്റെ പേഴ്‌സാണ് പൂക്കരത്തറയില്‍ സ്‌കൂട്ടറിന്റെ ബാഗില്‍നിന്ന് കളവു പോയത്. തിങ്കളാഴ്ച പൂക്കരത്തറയിലെ പള്ളിയുടെ നേര്‍ച്ചപ്പെട്ടി തുറന്നപ്പോഴാണ് പണമൊഴികെയുള്ള സാധനങ്ങളെല്ലാമടക്കം പേഴ്‌സ് കണ്ടത്.

ലൈസന്‍സ്, ആധാര്‍ കാര്‍ഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, കുറച്ച് രൂപ എന്നിവയടങ്ങുന്ന പേഴ്‌സാണ് മോഷണം പോയത്. അന്ന് പൊലീസില്‍ പരാതി നല്‍കി ഏറെ അന്വേഷണം നടത്തിയെങ്കിലും കിട്ടാത്തതിനെത്തുടര്‍ന്ന് ഇദ്ദേഹം ഇതിന്റെയെല്ലാം ഡ്യൂപ്ലിക്കേറ്റ് സമ്പാദിച്ചിരുന്നു. പള്ളിക്കമ്മിറ്റി ഭാരവാഹികള്‍ അന്വേഷണം നടത്തി മോഹനനെ കണ്ടെത്തി അവയെല്ലാം തിരിച്ചുനല്‍കി.

ചങ്ങരംകുളത്ത് മുടി വളർത്തിയതിന് അധ്യാപകൻ വിദ്യാർത്ഥിയെ കോളറിന് പിടിച്ച് വലിച്ചിഴച്ചതായി പരാതി

യൂത്ത് ബ്രിഗേഡിന്‍റെ പോസ്റ്റ് വിവാദമായി; 'ഡിവൈഎഫ്ഐ ഇസ്ലാമിസ്റ്റുകളായോ' എന്ന് വിമർശനം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹരിത പതാക പാറിച്ച് ഫാത്തിമ തഹ്ലിയ, 1309 വോട്ട് ലീഡ്, കുറ്റിച്ചിറയിൽ മിന്നും വിജയം
പത്തനംതിട്ട മുനിസിപ്പാലിറ്റി തൂത്തുവാരുമെന്ന് പന്തയം, തോറ്റതോടെ മീശ വടിച്ച് ബാബു വർ​ഗീസ്