Asianet News MalayalamAsianet News Malayalam

യൂത്ത് ബ്രിഗേഡിന്‍റെ പോസ്റ്റ് വിവാദമായി; 'ഡിവൈഎഫ്ഐ ഇസ്ലാമിസ്റ്റുകളായോ' എന്ന് വിമർശനം

കണ്ണൂരിലെ കോളിക്കടവിൽ  ജൂലൈ മൂന്നിന് നടന്ന യൂത്ത് ബ്രിഗേഡ്  പരിശീലനക്യാംപ് ഉദ്ഘാടകനായെത്തിയത് എം വിജിൻ എംഎൽഎയായിരുന്നു. 

DYFI Youth brigade poster controversy at kannur
Author
Kannur, First Published Jul 7, 2022, 10:49 AM IST

കണ്ണൂര്‍: ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡിന്റെ പരിശീലനക്യാംപിന്‍റെ പ്രചാരണത്തിനായി തയ്യാറാക്കിയ  പോസ്റ്ററിനെച്ചൊല്ലിയാണ് വിവാദം. കണ്ണൂരിലെ കോളിക്കടവിൽ  ജൂലൈ മൂന്നിന് നടന്ന യൂത്ത് ബ്രിഗേഡ്  പരിശീലനക്യാംപ് ഉദ്ഘാടകനായെത്തിയത് എം വിജിൻ എംഎൽഎയായിരുന്നു. 

ഈ പരിപാടിയുടെ പോസ്റ്ററിലാണ്  ജമാഅത്തെ ഇസ്ലാമിയുടെ സേവനവിഭാഗമായ ഐആര്‍ഡബ്യൂ നടത്തിയ പ്രളയ ദുരിതാശ്വാസത്തിന്റെ ചിത്രം ചേ‍ർത്തത്. അംജദ് എടത്തല എന്ന ജമാഅത്ത് പ്രവർത്തകന്റെ ജാക്കറ്റിന് മുകളിൽ ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് എന്ന് ഫോട്ടോ ഷോപ്പിലൂടെ ചേർത്താണ്  പോസ്റ്റ‍ർ തയ്യാറാക്കിയത്.  

DYFI Youth brigade poster controversy at kannur

DYFI  ഇറക്കിയ പോസ്റ്റര്‍

DYFI Youth brigade poster controversy at kannur

യഥാര്‍ത്ഥ ഫോട്ടോ

ഡിവൈഎഫ്ഐ ഇസ്ലാമിസ്റ്റ് ബ്രിഗേഡ് എന്ന്  ഇവരെ വിളിച്ചു കൂടെ എന്നാണ് സമൂഹമാധ്യമങ്ങളിലെ വിമർശനം.  സ്വന്തമായി വല്ലതും ചെയ്തിട്ട് വേണ്ടേ ഫോട്ടോ  ഉണ്ടാകാൻ  എന്നും ചിലർ വിമർശിക്കുന്നു. ഡിസൈൻ ചെയ്തവർക്ക് ഉണ്ടായ പിഴവാകാം. ഇത് ജമാഅത്തെ ഇസ്ലാമിയുടെ പ്രവർത്തകരാണെന്ന് സ്ഥീരികരിച്ചിട്ടില്ലാ എന്നും ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ പ്രസിഡണ്ട് സരിൻ ശശി പറഞ്ഞു. 
 

Follow Us:
Download App:
  • android
  • ios