കോട്ടയം ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ നസീർ വി.എച്ച് ആണ് വിജിലൻസിൻ്റെ പിടിയിൽ ആയത്.
കോട്ടയം: അപകടത്തിൽപ്പെട്ട വാഹനം വിട്ടു നൽകാൻ കൈക്കൂലി ആവശ്യപ്പെട്ട ഗ്രേഡ് എസ്.ഐ വിജിലൻസ് പിടിയിൽ. കോട്ടയം ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ നസീർ വി.എച്ച് ആണ് വിജിലൻസിൻ്റെ പിടിയിൽ ആയത്. 2000 രൂപയും ഒരു കുപ്പി മദ്യവുമാണ് നസീർ കൈക്കൂലിയായി ആവശ്യപ്പെട്ടത്. കോട്ടയം മെഡിക്കൽ കോളജിന് സമീപത്തുള്ള സ്വകാര്യ ഹോട്ടലിൽ നിന്ന് ആയിരുന്നു അറസ്റ്റ്.
