ലോ കോളേജിൽ ബാനറിനെ ചൊല്ലി എസ്എഫ്ഐ - കെഎസ്‍യു തർക്കം, പിന്നെ കൂട്ടയടി; പെൺകുട്ടികളടക്കം നിരവധി പേർക്ക് പരിക്ക്

Published : Jan 11, 2023, 06:34 PM ISTUpdated : Jan 15, 2023, 10:59 PM IST
ലോ കോളേജിൽ ബാനറിനെ ചൊല്ലി എസ്എഫ്ഐ - കെഎസ്‍യു തർക്കം, പിന്നെ കൂട്ടയടി; പെൺകുട്ടികളടക്കം നിരവധി പേർക്ക് പരിക്ക്

Synopsis

കെ എസ് യു സംഘടിപ്പിക്കുന്ന പരിപാടിക്കായി സ്റ്റേജിൽ ബാനറുകൾ സ്ഥാപിച്ചിരുന്നു. ഈ ബാനറുകൾ നീക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്

കോഴിക്കോട്: കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളേജില്‍ എസ് എഫ് ഐ -  കെ എസ് യു സംഘര്‍ഷം. ബാനറിനെ ചൊല്ലി തുടങ്ങിയ തർക്കമാണ് പിന്നീട് കൂട്ടയടിയായത്. പെൺകുട്ടികളുൾപ്പെടെ നിരവധി പേർക്ക് സംഘർഷത്തിൽ പരുക്കേറ്റു. പരിക്കേറ്റവരെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളേജിലെ സ്റ്റേജില്‍  സ്ഥാപിച്ചിരുന്ന ബാനറുകള്‍ നീക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഒടുവിൽ പൊലീസെത്തിയതിനു ശേഷമാണ് സംഘര്‍ഷത്തിന് അയവ് വന്നത്. പരുക്കേറ്റ ആറ് പ്രവര്‍ത്തകരെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന്  കെ എസ് യു നേതാക്കൾ പറഞ്ഞു. എസ് എഫ് ഐ പ്രവർത്തകർക്കും പരിക്കേറ്റിണ്ടെന്ന് നേതാക്കൾ പറഞ്ഞു. കെ എസ് യു സംഘടിപ്പിക്കുന്ന പരിപാടിക്കായി സ്റ്റേജിൽ ബാനറുകൾ സ്ഥാപിച്ചിരുന്നു. ഈ ബാനറുകൾ നീക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. നേരത്തെയും പലതവണ ലോ കോളേജിൽ എസ് എഫ് ഐ - കെ എസ് യു സംഘർഷം നടന്നിട്ടുണ്ട്.

'സർക്കാരിന്‍റെ അലംഭാവം അനുവദിക്കില്ല'; തണ്ണീർത്തട സംരക്ഷണ ഉത്തരവ് നടപ്പാക്കാത്തതിൽ കേരളത്തിന് രൂക്ഷ വിമർശനം

വീഡിയോ കാണാം

 

അതേസമയം കണ്ണൂരിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത എസ് എഫ് ഐ രക്‌തസാക്ഷി ധീരജ് രാജേന്ദ്രന്റെ ഒന്നാം ചരമവാർഷിക പരിപാടിയുടെ ഭാഗമായി സ്ഥാപിച്ച കൊടിതോരണങ്ങളും ബോർഡുകളും നീക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തി എന്നതാണ്. തളിപ്പറമ്പ് നഗരസഭ പരിധിയിൽ സ്ഥാപിച്ച ബോർഡുകളും കൊടി തോരണങ്ങളും എടുത്ത് മാറ്റണമെന്നാണ് കോൺഗ്രസ് പ്രവ‍ർത്തകരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് കോൺഗ്രസ് പ്രവർത്തകർ തളിപ്പറമ്പ് നഗരസഭ സെക്രട്ടറിയെ ഉപരോധിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രവർത്തകർ സ്ഥാപിച്ച ബോർഡുകൾ നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തിൽ എടുത്ത് മാറ്റിയിരുന്നു. സി പി എമ്മിന് ബോർഡ് സ്ഥാപിക്കാൻ അനുമതി നൽകിയെന്ന് ആരോപിച്ചാണ് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു