പാലാ ടൗണിൽ അലഞ്ഞുതിരിഞ്ഞ് മുന്തിയ ഇനം നായക്കുട്ടി, 'മുതലാളീ, വേഗം വരണേ' എന്ന് കേരള പൊലീസ്

Published : Jun 27, 2023, 04:35 PM IST
പാലാ ടൗണിൽ അലഞ്ഞുതിരിഞ്ഞ് മുന്തിയ ഇനം നായക്കുട്ടി, 'മുതലാളീ, വേഗം വരണേ' എന്ന് കേരള പൊലീസ്

Synopsis

വിപണിയിൽ നല്ല വിലയുള്ള ബീഗിൾ ബുദ്ധിയിലും സ്‌നേഹപ്രകടനങ്ങളിലും മുന്നിലാണ്. രണ്ടു ദിവസത്തിനുള്ളിൽ ഉടമസ്ഥൻ എത്തിയില്ലെങ്കിൽ  പൊലീസിന്റെ ശ്വാനവിഭാഗത്തിലേക്ക്  ഇവനെ കൈമാറാനാണ് തീരുമാനം.

കോട്ടയം: ടൗണിൽ അലഞ്ഞുതിരിഞ്ഞ നായക്കുട്ടിക്ക് സംരക്ഷകരായി കേരള പൊലീസ്. വിപണിയിൽ നല്ല വിലയുള്ള ഇനം നായയാണ് ബീഗിള്‍. പ്രസവിച്ച് അധികം ദിവസങ്ങളാകാത്ത നായക്കുട്ടിയെ പാലാ ടൗണിൽ നിന്നും രണ്ട് യുവാക്കളാണ് ആദ്യം കണ്ടെത്തിയത്. മുന്തിയ ഇനത്തിൽപ്പെട്ട നായക്കുട്ടിയാണെന്ന് മനസിലാക്കിയതോടെ ഇവർ പാല പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. 

പാലാ പൊലീസ് ഇതുസംബന്ധിച്ച് ചിത്രം സഹിതം അറിയിപ്പ് കൊടുത്തെങ്കിലും ഇതുവരെ അവനെ തേടി ഉടമ എത്തിയിട്ടില്ല. എന്തായാലും നായക്കുട്ടിക്ക് സംരക്ഷണം നല്‍കി ഉടമയെ കാത്തിരിക്കുകയാണ് പാല പൊലീസ്. ഉടമയെ അന്വേഷിച്ച് കേരള പൊലീസ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ഇട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. രണ്ടു ദിവസത്തിനുള്ളിൽ ഉടമസ്ഥൻ എത്തിയില്ലെങ്കിൽ  പൊലീസിന്റെ ശ്വാനവിഭാഗത്തിലേക്ക്  ഇവനെ കൈമാറാനാണ് തീരുമാനം.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണരൂപം

പാലാ ടൗണിൽ അലഞ്ഞുതിരിഞ്ഞ നിലയിൽ കണ്ടെത്തിയ സുന്ദരൻ നായക്കുട്ടിയെ ഇന്നലെ പുലർച്ചെയോടെയാണ് രണ്ടു ചെറുപ്പക്കാർ പാലാ പോലീസ് സ്റ്റേഷനിലെത്തിച്ചത്. പാലാ പൊലീസ് ഇതുസംബന്ധിച്ച് ചിത്രം സഹിതം അറിയിപ്പ് കൊടുത്തെങ്കിലും ഇതുവരെ അവനെ തേടി ഉടമ എത്തിയിട്ടില്ല. ബീഗിൾ ഇനത്തിൽപ്പെട്ടതാണ് നായക്കുട്ടി. വിപണിയിൽ നല്ല വിലയുള്ള ബീഗിൾ ബുദ്ധിയിലും സ്‌നേഹപ്രകടനങ്ങളിലും മുന്നിലാണ്. രണ്ടു ദിവസത്തിനുള്ളിൽ ഉടമസ്ഥൻ എത്തിയില്ലെങ്കിൽ  പൊലീസിന്റെ ശ്വാനവിഭാഗത്തിലേക്ക്  ഇവനെ കൈമാറാനാണ് തീരുമാനം. ഉടമസ്ഥർ പാലാ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടാം.  ഫോൺ: 0482 2212334 

Read More : ഒൻപതാം നിലയിൽ ലിഫ്റ്റിനിടയില്‍ കാല്‍ കുടുങ്ങി; ഹോട്ടല്‍ ജീവനക്കാരന് ദാരുണാന്ത്യം

PREV
Read more Articles on
click me!

Recommended Stories

പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു
അതിരപ്പള്ളിയിലെ റിസോർട്ട് ജീവനക്കാരൻ, റോഡിൽ നിന്നും ഒരു വീട്ടിലേക്ക് കയറിയ ആളെ കണ്ട് ഞെട്ടി, 16 അടി നീളമുള്ള രാജ വെമ്പാല!