
സുല്‍ത്താന്‍ബത്തേരി: പുല്‍പ്പള്ളി ചീയമ്പം 73 കാപ്പിത്തോട്ടത്തില്‍ കരടിയെ ചത്ത നിലയില്‍ കണ്ടെത്തി. ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് കരടിയെ ചത്ത നിലയില്‍ കണ്ടെത്തിയത്. പന്ത്രണ്ട് വയസ് പ്രായം തോന്നിക്കുന്ന കരടിയാണ് ചത്തത്. വനപാലകര്‍ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്. ആഴ്ചകളായി പ്രദേശത്ത് കരടിയുടെ ശല്യമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് ചീയമ്പം, കോളിമൂല തുടങ്ങിയ പ്രദേശങ്ങളില്‍ കരടിയെ നിരവധി പേര്‍ കണ്ടിരുന്നുഇതോടെ പ്രദേശവാസികള്‍ ഭീതിയിലായിരുന്നു. ഇതിനിനിടയിലാണ് ഇപ്പോള്‍ കരടിയെ ചത്ത നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. പൂതാടി, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് ചീയമ്പം 73. പൂതാടി ഗ്രാമപഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ നേരത്തെ തന്നെ കരടിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. വാകേരി, പാലക്കുറ്റി, ഗാന്ധിനഗര്‍, ചേമ്പുംകൊല്ലി പ്രദേശങ്ങളില്‍ കരടിയുടെ സാന്നിധ്യം നാട്ടുകാര്‍ അറിയിച്ചിരുന്നു.
ഇവിടങ്ങളില്‍ ചില വീടുകളുടെ മുറ്റത്തും മറ്റും രാത്രി സമയത്ത് കരടിയെ നാട്ടുകാര്‍ കണ്ടിരുന്നു. തേന്‍ പോലെ കരടിയുടെ ഇഷ്ടഭക്ഷണം പ്രദേശങ്ങളില്‍ ഉള്ളതായിരിക്കാം ഇത് ദിവസങ്ങളോളം ഇവിടെ തങ്ങാന്‍ കാരണമെന്നാണ് ചിലരുടെ അഭിപ്രായം. ഏതായാലും സംഭവത്തില്‍ വനംവകുപ്പ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍ അന്വേഷണം നടത്തിയേക്കും.
ഉദ്ഘാടനത്തിന് സജ്ജമായി ചേർത്തലയിലെ മെഗാഫുഡ് പാർക്ക്
ആലപ്പുഴ: കേരളത്തിന്റെ വ്യവസായ വികസനത്തിന് കൂടുതൽ ഊർജം പകരാനായി ചേർത്തല പള്ളിപ്പുറത്ത് സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ യാഥാർഥ്യമാക്കിയ മെഗാ ഫുഡ് പാർക്ക് ഉദ്ഘാടനത്തിന് സജ്ജം. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഭക്ഷ്യ-സംസ്‌ക്കരണ വ്യവസായ മന്ത്രി പശുപതി കുമാർ പരശും ചേർന്ന് ഏപ്രിൽ 11ന് രാവിലെ 10.30ന് മെഗാഫുഡ് പാർക്ക് ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷനാകും. കാർഷിക വികസന കർഷക ക്ഷേമ മന്ത്രി പി. പ്രസാദ് മുഖ്യാതിഥിയാകും. എ.എം. ആരിഫ് എം.പി, ദലീമ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, എന്നിവർ പങ്കെടുക്കും. കേന്ദ്ര ഭക്ഷ്യ സംസ്‌ക്കരണ മന്ത്രാലയത്തിന്റെ സഹായത്തോടെ സ്ഥാപിക്കുന്ന മെഗാഫുഡ് പാർക്കിന്റെ പദ്ധതി അടങ്കൽ തുക 128.49 കോടി രൂപയാണ്. പദ്ധതി തുകയിൽ 50 കോടി രൂപ കേന്ദ്ര സഹായവും 72.49 കോടി രൂപ സംസ്ഥാന സർക്കാരിൽ നിന്നുള്ള വിഹിതവും ആറ് കോടി രൂപ ലോണുമാണ്.
ചേർത്തല പള്ളിപ്പുറത്തെ കെ.എസ്.ഐ.ഡി.സിയുടെ വ്യവസായ വളർച്ച കേന്ദ്രത്തിൽ 84.05 ഏക്കറിൽ 128.49 കോടി രൂപ ചെലവഴിച്ചാണ് മെഗാഫുഡ് പാർക്ക് സ്ഥാപിച്ചത്. പാർക്കിന്റെ ഒന്നാം ഘട്ടമായ 68 ഏക്കർ പൂർണമായും ഉദ്ഘാടനത്തിന് സജ്ജമാണ്. അടിസ്ഥാന വികസന സൗകര്യങ്ങൾ പൂർത്തിയാക്കി പൂർണമായും യൂണിറ്റുകൾക്ക് സ്ഥലം അനുവദിച്ചിട്ടുണ്ട്. 68 ഏക്കറിൽ റോഡ്, വൈദ്യുതി, മഴവെള്ള നിർമാർജന ഓടകൾ, ജലവിതരണ സംവിധാനം, ചുറ്റുമതിൽ, ഗേറ്റ്, സെക്യൂരിറ്റി ക്യാബിൻ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളും സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി, കോമൺ ഫെസിലിറ്റി സെന്റർ, വെയർ ഹൗസ് ഉൾപ്പെടെയുള്ള പ്രോസസിങ് ഫെസിലിറ്റികളുമുണ്ട്. 31 ഭക്ഷ്യ സംസ്‌കരണ വ്യവസായ യൂണിറ്റുകൾക്കും സ്ഥലം അനുവദിച്ചിട്ടുണ്ട്. ഇതിൽ 12 യൂണിറ്റുകൾ പ്രവർത്തനക്ഷമമാണ്. ഈ യൂണിറ്റുകളിൽ ഇതുവരെ 600 പേർക്ക് തൊഴിൽ ലഭ്യമാക്കിയിട്ടുണ്ട്.
മത്സ്യ-ഭക്ഷ്യ-സംസ്‌ക്കരണ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നിർമിച്ചിരിക്കുന്ന ഈ പാർക്കിലെ യൂണിറ്റുകൾ പൂർണമായി പ്രവർത്തനക്ഷമമാകുമ്പോൾ 1000 കോടി രൂപയുടെ നിക്ഷേപവും 3000 ത്തോളം തൊഴിലവസരങ്ങളുമാണ് ഉണ്ടാകുക. 2017 ജൂൺ 11-നാണ് പാർക്കിന് തറക്കല്ലിട്ടത്.