
കായംകുളം: കണ്ടല്ലൂർ കൊച്ചി ജെട്ടി ഭാഗത്ത് നടത്തിയ പരിശോധനയിൽ ബ്രൗൺഷുഗറും കഞ്ചാവുമായി ബംഗാൾ സ്വദേശി എക്സൈസിന്റെ പിടിയിലായി. 7.15 ഗ്രാം ബ്രൗൺഷുഗറും 12.96 ഗ്രാം കഞ്ചാവുമായി അസ്റാഫുൽ (44) എന്നയാളെയാണ് പിടികൂടിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് നാട്ടിലേക്ക് വരുമ്പോൾ വൻ ലാഭത്തിനായി ലഹരി വസ്തുക്കൾ എത്തിക്കുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് എക്സൈസ് ഷാഡോ സംഘം പ്രദേശത്ത് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ കൃത്യമായി കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മുമ്പും പലതവണ കായംകുളം എക്സൈസ് സമാനമായ രീതിയിൽ ലഹരിമരുന്നുകൾ പിടികൂടിയിട്ടുണ്ട്.
എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ മുഹമ്മദ് മുസ്തഫയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് ഇൻസ്പെക്ടർ അബ്ദുൽ ഷുക്കൂർ, പ്രിവന്റീവ് ഓഫിസര്‍ ബാബു, സിവിൽ എക്സൈസ് ഓഫിസര്‍മാരായ രാഹുൽ, വിബിൻ, ദീപു, ഇമ്മാനുവൽ, ജോൺസൺ, വനിതാ ഓഫിസര്‍ നിമ്മി കൃഷ്ണൻ, ഡ്രൈവർ രജിത് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam