കോഴിക്കോട് പ്ലസ് ടു വിദ്യാർത്ഥിയെ പെൺകുട്ടിയുടെ നേതൃത്വത്തിൽ നഗ്നനാക്കി മർദിച്ചു, സ്വകാര്യ ഭാഗങ്ങളിൽ മുറിവേൽപ്പിച്ചെന്നും പരാതി

Published : Mar 13, 2026, 06:17 PM IST
Kerala Police

Synopsis

കോഴിക്കോട് ചേളന്നൂർ സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥിയെ, പെൺകുട്ടിയുൾപ്പെടെയുള്ള സംഘം ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തി നഗ്നനാക്കി ക്രൂരമായി മർദ്ദിച്ചതായി പരാതി. സംഭവത്തിൽ പെൺകുട്ടിയടക്കം അഞ്ച് പേർക്കെതിരെ എലത്തൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട്: പെണ്‍കുട്ടിയുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൂര്‍ണ നഗ്‌നനാക്കി ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ചേളന്നൂര്‍ സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥിക്കാണ് ക്രൂര മർദനമേറ്റത്. അവശനായ കുട്ടിയെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കക്കോടി ബദിരൂര്‍ സ്വദേശിയായ പെണ്‍കുട്ടി അടക്കം അഞ്ച് പേർക്കെതിരെ എലത്തൂര്‍ പോലീസ് കേസെടുത്തു. മർദനമേറ്റ കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് കേസ്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. മർദനമേറ്റ കുട്ടിയും പെൺകുട്ടിയുമായി സൗഹൃദത്തിലായിരുന്നു. പെണ്‍കുട്ടി ആവശ്യപ്പെട്ട പ്രകാരമാണ് ബദിരൂരിലെ ആളൊഴിഞ്ഞ മലഞ്ചെരുവിലേക്ക് മർദനമേറ്റ ആൺകുട്ടി എത്തിയത്. ഡ്രൈവിങ് പഠിപ്പിക്കാനെന്ന് പറഞ്ഞാണ് പെൺകുട്ടിയെ വിദ്യാര്‍ത്ഥിയെ വിളിച്ചുവരുത്തിയത്. എന്നാല്‍ ഈ സ്ഥലത്ത് പെണ്‍കുട്ടിയോടൊപ്പം മറ്റൊരു സ്‌കൂളില്‍ നിന്നുള്ള നാല് വിദ്യാര്‍ത്ഥികളും ഉണ്ടായിരുന്നു. പെണ്‍കുട്ടിയുടെ മുമ്പില്‍ വച്ച് മറ്റ് ആൺകുട്ടികൾ ചേർന്ന് ക്രൂരമായി മർദിച്ചെന്നാണ് പരാതിയിൽ പറയുന്നത്. പൂര്‍ണ നഗ്‌നനാക്കുകയും കയറു കൊണ്ട് കൈകള്‍ കൂട്ടിക്കെട്ടി ആക്രമിക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. സ്വകാര്യ ഭാഗങ്ങളില്‍ മുറിവേല്‍പ്പിച്ചതായും സിഗരറ്റ് ലൈറ്റര്‍ കൊണ്ട് ശരീരത്തില്‍ പൊള്ളിച്ചതായും പരാതിയിലുണ്ട്. കുപ്പിച്ചില്ല് ഉപയോഗിച്ചും ശരീരത്തിൽ മുറിവേല്‍പ്പിച്ചിട്ടുണ്ട്. ഇരുമ്പുവടി കൊണ്ട് പല തവണ അടിച്ചതായും പരാതിയില്‍ പറയുന്നു. മർദനമേറ്റ വിവരം വീട്ടുകാരോടോ പുറത്താരോടെങ്കിലുമോ പറഞ്ഞാൽ കൊന്നുകളയുമെന്ന് സംഘം ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. മർദനത്തിൻ്റെ ദൃശ്യങ്ങൾ സംഘം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചതായും സംശയമുണ്ട്. അക്രമി സംഘത്തിലെ രണ്ട് പേരെ തിരിച്ചറിഞ്ഞതായും സംഭവം വിശദമായി അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പൊലീസിലെ ജോലി രാജി വെയ്ക്കാം, പണം തന്നാൽ ആ ജോലി തരാം! കേരള പൊലീസിൽ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്
കല്യാണം മുടക്കിയതിന്റെ പേരിൽ കൂട്ടയടി; പെൺകുട്ടിയുടെ അമ്മയ്ക്കും സഹോദരിക്കും മർദ്ദനമേറ്റു