തച്ചോട്ടുകാവ് മഞ്ചാടി അഭയ കേന്ദ്രത്തിന് സമീപം പരിശോധന; ബംഗാൾ സ്വദേശി പിടിയിൽ, ലക്ഷങ്ങളുടെ ഹെറോയിൻ കണ്ടെടുത്തു

Published : Jun 19, 2026, 08:05 AM IST
Heroin siezed

Synopsis

തിരുവനന്തപുരം കാട്ടാക്കടയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ ലക്ഷങ്ങളുടെ ഹെറോയിനുമായി ബംഗാൾ സ്വദേശി പിടിയിലായി. ആസാദ് ഹുസൈൻ എന്നയാളിൽ നിന്ന് 27 ഗ്രാം ഹെറോയിൻ പിടിച്ചെടുത്തു. ഇയാൾ മുൻപും സമാനമായ കേസിൽ ചെങ്ങന്നൂരിൽ നിന്ന് പിടിക്കപ്പെട്ടിട്ടുണ്ടെന്ന് എക്സൈസ് അറിയിച്ചു.

തിരുവനന്തപുരം: കാട്ടാക്കട തച്ചോട്ടുകാവിൽ ലക്ഷങ്ങളുടെ ഹെറോയിനുമായി ഇതര സംസ്ഥാനക്കാരൻ പിടിയിൽ. തച്ചോട്ടുകാവ് മഞ്ചാടി അഭയ കേന്ദ്രത്തിന് സമീപം നടത്തിയ എക്സൈസ് പരിശോധനയിലാണ് ബംഗാൾ സ്വദേശിയായ ആസാദ് ഹുസൈൻ പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും വിപണിയിൽ വൻ വിലവരുന്ന 27 ഗ്രാം ഹെറോയിൻ എക്സൈസ് സംഘം പിടിച്ചെടുത്തു. ലഹരി ഉൽപ്പന്നങ്ങളുടെ ഒഴുക്ക് തടയുന്നതിനായി പൊലീസ് കർശനമായ സംസ്ഥാനത്ത് പരിശോധനകളാണ് നടക്കുന്നത്.

വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ വർഷം ചെങ്ങന്നൂരിൽ നിന്നും ഇയാളെ 50 ഹെറോയിനുമായി പിടികൂടിയിരുന്നു സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വിൽപനയ്ക്കായി കൊണ്ടുവന്നതാണിത്. പത്തു വർഷമായി വിവിധ പ്രദേശങ്ങളിൽ കൂലിപ്പണി ചെയ്യുന്ന ഇയാൾ തിരുവല്ല മുത്തൂർ ഭാഗത്തായിരുന്നു താമസം. ഇയാൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി എക്സൈസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശിവമണിയെ പോലെ ലോകം അറിയണം! താളവിസ്മയം തീര്‍ക്കുന്ന പത്തുവയസുകാരൻ, ഡ്രംസ് വായനയിൽ റെക്കോർഡുകളുടെ തിളക്കം
ഭർതൃപിതാവ് മരിച്ചതറിഞ്ഞ് വീട് പൂട്ടി പോയി, തിരിച്ച് വന്നപ്പോൾ ആരോ താമസിച്ച പോലെ, സ്വർണമടക്കം 2.5 ലക്ഷത്തിന്‍റെ നഷ്ടം; മകന്‍റെ സുഹൃത്ത് പിടിയിൽ