ചില്ലറക്കാരനല്ല, ഭാരം 100 കിലോയിലധികം, നീളം 14 അടി, വീട്ടിലെ പറമ്പിൽ നിന്നും പിടികൂടിയത് ഭീമൻ പെരുമ്പാമ്പിനെ

Published : Oct 05, 2025, 08:46 PM IST
big python caught from nilamel kollam

Synopsis

കൊല്ലം നിലമേലിൽ 100 കിലോയിലധികം ഭാരവും 14 അടി നീളവുമുള്ള ഭീമൻ പെരുമ്പാമ്പിനെ പിടികൂടി. പരുത്തിപ്പള്ളി ആർആർടി അംഗം റോഷ്‌നിയുടെ നേതൃത്വത്തിൽ ഏറെ പണിപ്പെട്ടാണ് പാമ്പിനെ പിടികൂടി വനംവകുപ്പിന് കൈമാറിയത്. 

കൊല്ലം: കൊല്ലം നിലമേലിൽ 100 കിലോയിലധികം ഭാരമുള്ള ഭീമൻ പെരുമ്പാമ്പിനെ പിടികൂടി. 14 അടി നീളമുണ്ടായിരുന്ന പെരുമ്പാമ്പിനെ പരുത്തിപ്പള്ളി ആർആർടി അംഗം റോഷ്‌നിയാണ് സാഹസികമായി പിടികൂടിയത്. നിലമേൽ സ്വദേശിയായ മണിയന്റെ പറമ്പിലാണ് നാട്ടുകാർ ആദ്യം പാമ്പിനെ കണ്ടെത്തിയത്. ഉടൻ തന്നെ ഇവർ പരുത്തിപ്പള്ളി റേഞ്ച് ഓഫീസിൽ വിവരമറിയിച്ചു. നൂറ് കിലോയിലധികം ഭാരവും വലിപ്പവുമുള്ളതിനാൽ പാമ്പിനെ റെസ്‌ക്യു ബാഗിലേക്ക് മാറ്റുന്നത് ശ്രമകരമായിരുന്നു. ഒടുവിൽ, രണ്ടുപേർ ചേർന്നാണ് പാമ്പിനെ ഏറെ പ്രയാസപ്പെട്ട് പിടികൂടി വാഹനത്തിൽ കയറ്റിയത്. പിടികൂടിയ പെരുമ്പാമ്പിനെ പിന്നീട് വനംവകുപ്പ് കൊണ്ടുപോയി. 

 

PREV
Read more Articles on
click me!

Recommended Stories

കൂടെ നിന്ന് ചതിച്ചു, പക്ഷേ ആ 'മറവി' തുണച്ചു, ഡ്രൈവറും സുഹൃത്തും മറിച്ചുവിറ്റ കാർ പിടിച്ചു, തുണച്ചത് ജിപിഎസ് ഓഫാക്കാൻ മറന്നത്
ഭർതൃമതിയായ സ്ത്രീയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം, തൃശൂരിൽ 59കാരൻ അറസ്റ്റിൽ