
കോഴിക്കോട്: രാത്രിയില്‍ മുഴങ്ങിയ ഉഗ്രശബ്ദം കേട്ട് ഭയന്ന നാട്ടുകാര്‍ കണ്ടത് വീടുകള്‍ക്ക് മുകളിലായി അപകടഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന ഭീമന്‍ പാറക്കല്ല്. കൂരാച്ചുണ്ട് പഞ്ചായത്തിലെ ഏഴാം വാർഡില്‍ ഉള്‍പ്പെട്ട കല്ലാനോട് ഇല്ലിപ്പിലായിയിലാണ് നാട്ടുകാരെ ആശങ്കയിലാക്കി പാറക്കല്ല് ഉരുണ്ടുവന്നത്. അപകട ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് മലയുടെ താഴ്ഭാഗത്തായി താമസിക്കുന്ന ഏഴ് കുടുംബങ്ങളെ വീടുകളില്‍ നിന്ന് മാറ്റിയിട്ടുണ്ട്. ഇന്നലെ രാത്രി 10.30ഓടെയാണ് അസാധാരണമായ ശബ്ദം നാട്ടുകാര്‍ കേട്ടത്.
Read More.... ഒരുമാസം പെയ്യേണ്ട മഴയുടെ മൂന്നിരട്ടി ഒറ്റദിവസം പെയ്തു, 88 വര്‍ഷത്തിനിടെ ആദ്യം; മഴയിൽ മുങ്ങി തലസ്ഥാനം
രാത്രിയായതിനാല്‍ എന്താണെന്ന് മനസ്സിലാക്കാന്‍ സാധിച്ചില്ല. ഇന്ന് രാവിലെയോടെ വലിയ പാറക്കല്ല് മലയുടെ മുകള്‍ ഭാഗത്ത് നിന്ന് ഉരുണ്ട് വന്ന് തങ്ങിനില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. ഇത് ഏത് നിമിഷവും താഴേക്ക് പതിക്കാവുന്ന സാഹചര്യമാണുള്ളത്. മുന്‍പ് മലയിടിച്ചിലുണ്ടായ പ്രദേശമാണിത്. ഭൂമിയില്‍ മുന്‍പ് വലിയ വിള്ളലും രൂപപ്പെട്ടിരുന്നു. മണ്ണിടിച്ചിലിന്റെ ഭാഗമായാണോ പാറക്കല്ല് താഴേക്ക് എത്തിയതെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam