ബാലുശ്ശേരിയിൽ റോഡിലേക്ക് വീണ ബൈക്ക് യാത്രികരായ 2 യുവാക്കൾ ലോറിയിടിച്ച് മരിച്ചു, അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

Published : Aug 08, 2025, 09:58 AM IST
bike accident death

Synopsis

ബൈക്ക് യാത്രക്കാർ റോഡിൽ വീണു കിടക്കുന്നതും അവരുടെ മുകളിലൂടെ ടിപ്പർ‌ ലോറി കയറിയിറങ്ങുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയിൽ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു. തുരുത്തിയാട് സ്വദേശികളായ സജിൻലാൽ, ബിജീഷ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തൊട്ടുപിന്നാലെ വന്ന വാഹനത്തിൽ ഘടിപ്പിച്ചിരുന്ന ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്.

ടിപ്പർ ലോറിക്ക് പിന്നിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ബൈക്ക് യാത്രക്കാർ റോഡിൽ വീണു കിടക്കുന്നതും അവരുടെ മുകളിലൂടെ ടിപ്പർ‌ ലോറി കയറിയിറങ്ങുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. വീണുകിടക്കുന്ന ബൈക്ക് യാത്രക്കാരുടെ സമീപത്ത് നിന്ന് മറ്റൊരു ബൈക്കും മറിഞ്ഞുകിടക്കുന്നതും ഒരാൾ എഴുന്നേറ്റ് നിൽക്കുന്നതും കാണാം. അതേ സമയം എങ്ങനെയാണ് അപകടമുണ്ടായതെന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചിരുന്നോ, അതോ റോഡിലെ കുഴിയാണോ എന്ന കാര്യത്തിലെല്ലാം വ്യക്തത വരേണ്ടതുണ്ട്.

റോഡിലേക്ക് ബൈക്ക് യാത്രികർ വീണതിന് പിന്നാലെ ഇവരുടെ മുകളിലൂടെ ടിപ്പർ ലോറി കയറിയിറങ്ങുകയായിരുന്നു. തത്ക്ഷണം തന്നെ യുവാക്കൾ മരിച്ചു. ബാലുശ്ശേരി തുരുത്തിയാട് കോളയാട് സ്വദേശികളാണ് മരിച്ച സജിൻ ലാലും ബിജേഷും. ഇരുവരും പെയിന്റിം​ഗ് തൊഴിലാളികളാണ്. ബാലുശ്ശേരി ഭാ​ഗത്തു നിന്നും കോക്കല്ലൂർ ഭാ​ഗത്തേക്ക് പോകുകയായിരുന്ന ടിപ്പർ ലോറിയാണ് അപകടമുണ്ടാക്കിയത്. ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോഴിക്കോട് ആശുപത്രിയിലാണുള്ളത്.

 

PREV
Read more Articles on
click me!

Recommended Stories

രണ്ടു വയസുകാരിയെ കാണാതായെന്ന മുത്തശ്ശിയുടെ പരാതി, അന്വേഷണത്തിൽ തെളിഞ്ഞത് ഞെട്ടിക്കുന്ന കൊലപാതകം
പൂരം കഴിഞ്ഞതിന് പിന്നാലെ കുന്നംകുളം കിഴൂർ ദേവി ക്ഷേത്രത്തിൽ മോഷണം; ദേവി വിഗ്രഹം കവർന്നു