നായ വട്ടം ചാടി; ബൈക്ക് മതിലിലിടിച്ച് യുവാവിനു ഗുരുതര പരിക്ക്

Published : May 16, 2019, 10:45 PM IST
നായ വട്ടം ചാടി; ബൈക്ക്  മതിലിലിടിച്ച്  യുവാവിനു  ഗുരുതര പരിക്ക്

Synopsis

നായ വട്ടം ചാടിയതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം തെറ്റി മതിലിലിടിച്ച് യുവാവിനു ഗുരുതര പരിക്ക്. കാക്കാഴം മുളഞ്ഞി വീട്ടില്‍ ഷഫീക്കി (30) നാണ് പരുക്കേറ്റത്.   

അമ്പലപ്പുഴ: നായ വട്ടം ചാടിയതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം തെറ്റി മതിലിലിടിച്ച് യുവാവിനു ഗുരുതര പരിക്ക്. കാക്കാഴം മുളഞ്ഞി വീട്ടില്‍ ഷഫീക്കി (30) നാണ് പരുക്കേറ്റത്. 

ഡ്രൈവറായ ഇദ്ദേഹം ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങുമ്പോള്‍ കാക്കാഴം പോസ്റ്റ് ഓഫീസിനു വടക്കു ഭാഗത്തു വെച്ച് നായ വട്ടം ചാടുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് നിയന്ത്രണം തെറ്റിയ ബൈക്ക് സമീപത്തെ മതിലിലിടിച്ചു.

തലയ്ക്കും മറ്റ് ഭാഗത്തുമായി പത്തിലധികം സ്റ്റിച്ചുകളുണ്ട്. പ്രദേശത്ത് ധാരാളമായി ഇറച്ചി മാലിന്യം നിക്ഷേപിക്കുന്നതിനാല്‍ ഇവിടെ തെരുവുനായ ശല്യം വ്യാപകമാണെന്ന് നേരത്തെയും പരാതികള്‍ ഉയര്‍ന്നിരുന്നു.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇൻഡോർ മോഡലൊന്നും നടന്നില്ല, ചീഞ്ഞുനാറി തിരുവനന്തപുരം ന​ഗരം; ബിജെപി അധികാരത്തിലേറി ആറ് മാസം കഴിഞ്ഞിട്ടും ഒന്നും നടക്കുന്നില്ല
കൊച്ചി ഐലൻഡ് റെയിൽപാതയിലെ 500 കി.മി ദൂരത്തിൽ റെയിൽ പാളം കാണാനില്ല, 400 കഷ്ണങ്ങളാക്കി മുറിച്ച് കടത്തി; ആക്രിക്കട വഴി വിൽക്കാൻ ശ്രമിച്ച സംഘം പിടിയിൽ