പുല്ലിന് തീപിടിച്ച് ആളിപ്പടര്‍ന്നു; പാഞ്ഞെത്തിയ ഫയര്‍ഫോഴ്സ് വാഹനങ്ങള്‍ക്ക് തടസമായി വൈദ്യുതി കമ്പികള്‍

By Web TeamFirst Published May 16, 2019, 10:31 PM IST
Highlights

പുല്ലിന് തീ പടര്‍ന്നപ്പോള്‍ അണയ്ക്കാന്‍ എത്തിയ ഫയര്‍ എഞ്ചിന്‍ വാഹനങ്ങള്‍ റോഡില്‍ കുടുങ്ങി. റോഡില്‍ വൈദ്യുതി കമ്പികള്‍ തടസമായതോടെ ഫയര്‍ഫോഴ്‌സിന് സംഭവ സ്ഥലത്ത് എത്താനായില്ല

അമ്പലപ്പുഴ: പുല്ലിന് തീ പടര്‍ന്നപ്പോള്‍ അണയ്ക്കാന്‍ എത്തിയ ഫയര്‍ എഞ്ചിന്‍ വാഹനങ്ങള്‍ റോഡില്‍ കുടുങ്ങി. റോഡില്‍ വൈദ്യുതി കമ്പികള്‍ തടസമായതോടെ ഫയര്‍ഫോഴ്‌സിന് സംഭവ സ്ഥലത്ത് എത്താനായില്ല. 

പറവൂര്‍ തൂക്കുകുളത്തിന് പടിഞ്ഞാറുള്ള പുരയിടത്തില്‍ ഇന്ന് ഉച്ചയോടെയായിരുന്നു പുല്ലിന് തീ പടര്‍ന്നത്. പുരയിടത്തില്‍ ഉണങ്ങികിടന്ന കുറ്റിക്കാടിനും പുല്ലിനുമാണ് തീ പിടിച്ചത്. ശക്തമായ കാറ്റില്‍ തീ പടര്‍ന്നതോടെ നാട്ടുകാര്‍ വിവരം ഫയര്‍ഫോഴ്‌സിനെ അറിയിച്ചു. 

ആലപ്പുഴയില്‍ നിന്നും രണ്ട് യൂണിറ്റ് ഫയര്‍ എന്‍ജിനുകള്‍ എത്തിയെങ്കിലും ദേശീയപാതയില്‍ നിന്നും പടിഞ്ഞാറുഭാഗത്തേക്കുള്ള റോഡിലേക്ക് കടക്കാനായില്ല. താഴ്ന്ന് കിടന്ന വൈദ്യുതി ലൈനുകളാണ് കാരണം. ഇതോടെ ഫയര്‍ഫോഴ്‌സ് സംഘവും ആശങ്കയിലായി. 

പിന്നീട് ആലപ്പുഴയില്‍ നിന്ന് ഫയര്‍ഫോഴ്‌സിന്റെ ചെറിയ യൂണിറ്റ് എത്തിച്ചും നാട്ടുകാര്‍ ചേര്‍ന്ന് വെള്ളം ഒഴിച്ചുമാണ് തീ അണച്ചത്. റോഡില്‍ താഴ്ന്നു കിടക്കുന്ന വൈദ്യുത കമ്പികള്‍ ഉയര്‍ത്തി സ്ഥാപിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!