കോഴിക്കോട് മുക്കം ബസ് സ്റ്റാൻഡിൽ മകന്റെ സുഹൃത്താണെന്ന് വിശ്വസിപ്പിച്ച് വയോധികയുടെ സ്വർണ്ണക്കമ്മൽ തട്ടിയെടുത്തു. സാമ്പത്തിക സഹായം വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാരൻ കബളിപ്പിച്ചത്. പരാതിയെ തുടർന്ന് പോലീസ് അന്വേഷണം ഊർജിതമാക്കി.
കോഴിക്കോട്: ബസ് സ്റ്റാന്‍ഡില്‍ പ്രായമായ സ്ത്രീയെ കബളിപ്പിച്ച് മുക്കാല്‍ പവന്‍റെ സ്വര്‍ണ്ണക്കമ്മല്‍ തട്ടിയെടുത്ത സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. രണ്ട് ദിവസം മുന്‍പ് കോഴിക്കോട് മുക്കം ബസ് സ്റ്റാന്‍ഡിലായിരുന്നു തട്ടിപ്പ് നടന്നത്. താമരശ്ശേരി ഭാഗത്ത് നിന്ന് ബസില്‍ എത്തി സ്റ്റാൻഡിൽ ഇറങ്ങിയ കാരശ്ശേരി കറുത്തപറമ്പ് സ്വദേശിനി വലിയപറമ്പില്‍ ഫാത്തിമ(62) യാണ് തട്ടിപ്പിനിരയായത്.
ഫാത്തിമയെ 'ഉമ്മാ' എന്ന് വിളിച്ച് ഒരാള്‍ അടുത്തെത്തുകയായിരുന്നു. 'എന്നെ മനസ്സിലായോ' എന്ന് ചോദിച്ച് സംസാരം ആരംഭിച്ച ഇയാള്‍, താന്‍ മകന്‍റെ സുഹൃത്താണെന്നും കുടുംബത്തെക്കുറിച്ച് നന്നായി അറിയാമെന്നും പറഞ്ഞ് വീട്ടമ്മയെ വിശ്വാസത്തിലെടുപ്പിച്ചു. തുടര്‍ന്ന്, പാവപ്പെട്ടവര്‍ക്ക് 5 ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെ ധനസഹായം ലഭിക്കുന്ന ഒരു പദ്ധതിയുണ്ടെന്നും താനാണ് ഇതിന്‍റെ ഏജന്‍റ് എന്നും പറഞ്ഞ ഇയാള്‍ യാതൊരു പണവും മുന്‍കൂറായി കൊടുക്കേണ്ടതില്ലെന്നും എന്നാല്‍ നടപടിക്രമങ്ങള്‍ക്കായി 20,800 രൂപ ആവശ്യമാണെന്നും വിശ്വസിപ്പിച്ചു.
പിന്നീട് വീട്ടമ്മയുടെ കൈയിൽ നിന്ന് ഫോണ്‍ വാങ്ങിയ തട്ടിപ്പുകാരന്‍ ഇവരുടെ മകനോട് സംസാരിക്കുന്നതുപോലെ അഭിനയിക്കുകയായിരുന്നു. നിങ്ങളുടെ മകന്‍ പണത്തിന് പകരം കൈവശമുള്ളത് തരാന്‍ പറഞ്ഞിട്ടുള്ളത് എന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് തന്നെ തന്‍റെ കൈവശമുണ്ടായിരുന്ന മുക്കാല്‍ പവന്റെ കമ്മല്‍ ഊരി നല്‍കുകയായിരുന്നു. നാളെത്തന്നെ വിളിക്കാമെന്നും പറഞ്ഞ് ഇയാള്‍ ഇവിടെ നിന്നും സ്ഥലം വിട്ടു. വീട്ടിലെത്തിയ സ്ത്രീയോട് മക്കള്‍ കമ്മല്‍ എവിടെയെന്ന് ചോദിച്ചപ്പോഴാണ് തട്ടിപ്പിനിരയായ വിവരം പുറത്തറിയുന്നത്. പിന്നീട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.














