കെഎസ്ആ‍ർടിസി ബസിനെ മറികടക്കാൻ ശ്രമം, എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

Published : Sep 24, 2024, 09:53 PM IST
കെഎസ്ആ‍ർടിസി ബസിനെ മറികടക്കാൻ ശ്രമം, എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

Synopsis

ഇടിയുടെ ആഘാതത്തിൽ ആൽബിൻ കെഎസ്ആർടിസി ബസിന് അടിയിലേക്ക് വീണു. ഇന്ന് രാത്രി ഏഴ് മണിയോടെയാണ് സംഭവം

കാഞ്ഞിരപ്പള്ളി: പൂതകുഴിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇടക്കുന്നം സ്വദേശി ആൽബിൻ തോമസാണ് (23) മരിച്ചത്. കെഎസ്ആ‌ർടിസി ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ആൽബിൻ സഞ്ചരിച്ചിരുന്ന ബൈക്ക്  എതിർവശത്തു നിന്നും എത്തിയ ബൈക്കിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആൽബിൻ കെഎസ്ആർടിസി ബസിന് അടിയിലേക്ക് വീണു. ഇന്ന് രാത്രി ഏഴ് മണിയോടെയാണ് സംഭവം. എതിരെ വന്ന ബൈക്കിൽ സഞ്ചരിച്ചിരുന്ന സാജിതിനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

തെരഞ്ഞെടുപ്പ് പ്രമാണിച്ച് രണ്ട് ദിവസം ഡ്രൈ ഡേ; സാഹചര്യം മുതലാക്കി അനധികൃത മദ്യവിൽപ്പന, കയ്യോടെ പൊക്കി പൊലീസ്
ക്യാനിന്‍റെ പേരില്‍ അക്രമം; പെട്രോൾ പമ്പ് ജീവനക്കാരെ മർദിച്ച യുവാവിനെതിരെ കേസെടുത്ത് പൊലീസ്