ബൈക്ക് അപകടം; മണ്ണഞ്ചേരിയിൽ അമ്മയുടെ കയ്യിൽ നിന്നും കുഞ്ഞ് തെറിച്ചു താഴെ വീണു, ദാരുണാന്ത്യം

Published : Jul 08, 2024, 10:06 PM IST
ബൈക്ക് അപകടം; മണ്ണഞ്ചേരിയിൽ അമ്മയുടെ കയ്യിൽ നിന്നും കുഞ്ഞ് തെറിച്ചു താഴെ വീണു, ദാരുണാന്ത്യം

Synopsis

ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ ഇടറോഡിൽ നിന്നു വന്ന ഇലക്ട്രിക്ക് സ്കൂട്ടർ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് മറിയുകയും നസിയയുടെ കൈയിലിരുന്ന കുഞ്ഞ് തെറിച്ചു വീഴുകയുമായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയിലുണ്ടായ വാഹനാപകടത്തിൽ 5 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. അമ്മയുടെ കൈയിൽ നിന്ന് കുഞ്ഞ് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. മണ്ണഞ്ചേരി സ്വദേശി മുഹമ്മദ് റഫീഖിൻ്റെ മകൻ മുഹമ്മദ് ഇഷാൻ ആണ് മരിച്ചത്. വൈകിട്ട് മണ്ണഞ്ചേരി ജംഗ്ഷന് വടക്കായിരുന്നു അപകടം. ഭർതൃപിതാവ് ഷാജിയുമൊത്ത് കുഞ്ഞിന്റെ അമ്മ യാത്ര ചെയ്യുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ ഇടറോഡിൽ നിന്നു വന്ന ഇലക്ട്രിക്ക് സ്കൂട്ടർ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് മറിയുകയും നസിയയുടെ കൈയിലിരുന്ന കുഞ്ഞ് തെറിച്ചു വീഴുകയുമായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ഫാസ്റ്റ്ടാഗ് ബാലൻസ് ഇല്ല; കെഎസ്ആർടിസി ബസ് ടോൾ ബൂത്തിൽ കിടന്നത് അരമണിക്കൂര്‍, വിട്ടത് ജീവനക്കാര്‍ പണം അടച്ചതോടെ

https://www.youtube.com/watch?v=Ko18SgceYX8

 

PREV
Read more Articles on
click me!

Recommended Stories

ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു, പൂർണമായി തകർന്ന് ഓട്ടോ, 16കാരിയടക്കം 3 പേർക്ക് ദാരുണാന്ത്യം
പാലക്കാട് കോൺഗ്രസ് നേതാവിൻ്റെ വീടിന് നേരെ ആക്രമണം; ഒരാളുടെ കണ്ണിന് ഗുരുതര പരിക്ക്, പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ്