മകൻ ഓടിച്ച ബൈക്കിന്റെ ചക്രത്തിൽ പർദ കുരുങ്ങി ബൈക്ക് മറിഞ്ഞു, മാതാവ് മരിച്ചു

Published : Oct 29, 2021, 08:06 AM ISTUpdated : Oct 29, 2021, 11:06 AM IST
മകൻ ഓടിച്ച ബൈക്കിന്റെ ചക്രത്തിൽ പർദ കുരുങ്ങി ബൈക്ക് മറിഞ്ഞു, മാതാവ് മരിച്ചു

Synopsis

തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ ഇവരെ ആലപ്പുഴ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല...

ആലപ്പുഴ: മകൻ ഓടിച്ച  ബൈക്കിന്റെ പിന്നിലിരുന്നു യാത്ര ചെയ്യവേ ബൈക്കിന്റെ ചക്രത്തിൽ പർദ കുരുങ്ങി ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മാതാവ് മരിച്ചു. വട്ടയാൽ വാർഡിൽ ഇല്ലിക്കൽ പുരയിടത്തിൽ പൂപ്പറമ്പിൽ സെലീന (36) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെ  കുതിരപ്പന്തി ഷൺമുഖവിലാസം ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം.

മകനോടൊപ്പം സ്വർണ ഉരുപ്പടി പണയവുമായി ബന്ധപ്പെട്ട് യാത്രക്കിടെയായിരുന്നു അപകടം. തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ ഇവരെ ആലപ്പുഴ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവ്: ഹസീം (ഓട്ടോറിക്ഷാ ഡ്രൈവർ). 

Read More: മുഖ്യമന്ത്രിയും മന്ത്രി ശിവൻകുട്ടിയുമടക്കം മന്ത്രിമാരും എംഎല്‍എമാരും പ്രതികളായ 128 കേസുകൾ പിൻവലിച്ച് സർക്കാർ

അതേസമയം ആലപ്പുഴ പേരാത്ത് മുക്ക് മല്ലികാട്ട് കടവിൽ രണ്ട് ദിവസം മുന്നെയുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. മാങ്കിരിൽ മനോഹരൻ മിനി ദമ്പതികളുടെ മകൻ മിഥുൻ രാജ് (19) ആണ് മരണപ്പെട്ടത്. മൂത്താശ്ശേരിൽ റിസ്‌വാൻ (19 ) കണ്ടല്ലൂർ വടക്ക്   വൈലിൽ വീട്ടിൽ     നാരായണൻ (68 ) എന്നിവർക്കാണ് പരിക്കേറ്റത്. 

Read More: 'രുചിയുള്ള ഭക്ഷണവും, വയറുവേദനിക്കുവോളം ചിരിക്കാൻ തമാശയും'; ശ്രീനിവാസന് നന്ദി പറഞ്ഞ് മഞ്ജുവാര്യർ

ഇവരെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് പേരാത്ത് മുക്കിൽ വെച്ചാണ് അപകടം ഉണ്ടായത്. മിഥുനും സുഹൃത്തായ റിസ്‌വാനും സഞ്ചരിച്ച ബൈക്ക് സൈക്കിൽ യാത്രക്കാരനായ നാരായണനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ അഘാതത്തിൽ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റീൽ ഇടിക്കുകയായിരുന്നു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആലുവ മണപ്പുറത്ത്‌ എത്തിയ യുവാക്കളുടെ തല അടിച്ച് പൊട്ടിച്ച ശേഷം ഫോണും പണവും കവർന്നു; പ്രതികൾ പിടിയിൽ
'രാം നാരായണൻ കേരളത്തിലെത്തിയത് ഒരാഴ്ച മുൻപ്, മാനസിക പ്രശ്നമുണ്ടായിരുന്നു'; അട്ടപ്പള്ളത്തെ മരിച്ച ഇതര സംസ്ഥാന തൊഴിലാളിയുടെ പോസ്റ്റ്മോർട്ടം ഇന്ന്