നടൻ ശ്രീനിവാസനൊപ്പം ഉച്ച ഭക്ഷണം കഴിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കിടുകയാണ് മഞ്ജു വാര്യർ.

ലയാളികളുടെ പ്രിയതാരമാണ് മഞ്ജു വാര്യർ(manju warrier). തന്റെ മികച്ച അഭിനയപാടവം കൊണ്ട് ഇന്നും പ്രേക്ഷകരെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്ന താരത്തിന് ആരാധകർ ഏറെയാണ്. മലയാള സിനിമയിലെ ഏക ലേഡി സൂപ്പർ സ്റ്റാർ(lady supper star) എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഞ്ജു വാര്യർ, കേരളത്തിലെ മികച്ച അഭിനേതാക്കളിൽ ഒരാളുകൂടിയാണ്. സമൂഹമാധ്യമങ്ങളിൽ(social media) അത്ര സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങളെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ നടൻ ശ്രീനിവാസനൊപ്പം(sreenivasan) ഉച്ച ഭക്ഷണം കഴിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കിടുകയാണ് മഞ്ജു വാര്യർ.

Add Asianetnews as a Preferred SourcegooglePreferred

”നന്നായി പാചകം ചെയ്യുന്ന നല്ല സുഹൃത്തുക്കൾ ഉള്ളപ്പോഴാണ് സന്തോഷം, ഒപ്പം എക്കാലത്തെയും നിങ്ങളുടെ പ്രിയപ്പെട്ട ഒരാൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാനാവുന്നതും. വയറുനിറയെ കഴിക്കാൻ രുചിയുള്ള ഭക്ഷണവും, വയറുവേദനിക്കുവോളം ചിരിക്കാനുള്ള തമാശകളും! പിന്നെന്ത് വേണ്ടൂ! നന്ദി ശ്രീനിയേട്ടാ,” എന്നാണ് മഞ്ജു കുറിച്ചത്.
ധ്യാൻ ശ്രീനിവാസനും ഇവർക്കൊപ്പമുണ്ട്. 

നടിയും നിർമ്മാതാവുമായ മഞ്ജു വാര്യർ 1995ൽ 'സാക്ഷ്യം' എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. ഇതുവരെ 40 ഓളം സിനിമകളിൽ അഭിനയിച്ചു. വിവാഹ ശേഷം സിനിമയില്‍ നിന്ന് ദീര്‍ഘകാലം ഇടവേളയെടുത്തു. ഒടുവിൽ 2014ല്‍ പുറത്തിറങ്ങിയ 'ഹൗ ഓൾഡ് ആർയു' എന്ന ചിത്രത്തിലൂടെ താരം ​ഗംഭീര തിരിച്ചുവരവ് നടത്തി. ദി പ്രീസ്റ്റ് എന്ന ചിത്രത്തിലൂടെ ആദ്യമായി മഞ്ജു, മമ്മൂട്ടിക്കൊപ്പം അഭിനയിക്കുകയും ചെയ്തു.
മരക്കാർ, ജാക്ക് ആൻഡ് ജിൽ, കയറ്റം, ലളിതം സുന്ദരം, പടവെട്ട്, മേരി ആവാസ് സുനോ, വെളളരിക്കാപട്ടണം, കാപ്പ തുടങ്ങി നിരവധി ചിത്രങ്ങളാണ് മഞ്ജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.