പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പാസ്റ്റർ അറസ്റ്റിൽ

Published : Oct 29, 2021, 06:34 AM IST
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പാസ്റ്റർ അറസ്റ്റിൽ

Synopsis

ഏപ്രിലിലാണ് അറസ്റ്റിന് ആസ്പദമായ സംഭവം. സഹോദരിക്കും പാസ്റ്ററുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു.

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പാസ്റ്ററെ പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തു. ചിലമ്പ വളവ് പെന്തക്കോസ്ത് പള്ളിയിലെ മുൻ പാസ്റ്റർ കൽപത്തൂർ നെല്ലിയുള്ള പറമ്പിൽ സുമന്ദിനെയാണ് (34) പേരാമ്പ്ര എസ്ഐ ബാബുരാജ് അറസ്റ്റ് ചെയ്തത്. ഏപ്രിലിലാണ് അറസ്റ്റിന് ആസ്പദമായ സംഭവം.

സഹോദരിക്കും പാസ്റ്ററുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടർന്ന്, ബുധനാഴ്ച പേരാമ്പ്ര പൊലീസിൽ പരാതി നൽകി. പിന്നാലെ പാസ്റ്ററെ കൽപത്തൂരിലെ വീട്ടിൽനിന്ന് അറസ്റ്റു ചെയ്തു. കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കളിസ്ഥലത്തിന്റെ പരിസരത്ത് കണ്ടു, സംശയം, എക്‌സൈസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി, സ്റ്റേഡിയത്തിന് സമീപം കണ്ടെത്തിയ കഞ്ചാവ് ചെടികള്‍ നശിപ്പിച്ചു
വെള്ളറടയിൽ സൂപ്പർമാർക്കറ്റ് ഉടമയെ മർദ്ദിച്ച കേസിൽ അച്ഛനും മകനും അറസ്റ്റിൽ