നിയന്ത്രണംവിട്ട ബൈക്ക് റോഡ് സൈഡിലിരുന്ന മറ്റൊരു ഇരുചക്ര വാഹനത്തിലിടിച്ച് അപകടം; മധ്യവയസ്കൻ മരിച്ചു

Published : Jul 07, 2025, 04:23 PM IST
accident

Synopsis

മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കൊല്ലം: ചിതറയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ മധ്യവയസ്കൻ മരിച്ചു. ചിതറ കിഴക്കുംഭാഗം സ്വദേശി ഗോപകുമാറാണ് മരിച്ചത്. നിയന്ത്രണംവിട്ട ബൈക്ക് റോഡ് സൈഡിലിരുന്ന മറ്റൊരു ഇരുചക്ര വാഹനത്തിലിടിച്ച് തെറിച്ച് വീഴുകയായിരുന്നു.​ ഗോപകുമാറിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

PREV
Read more Articles on
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി