സി​ഗ്നലിൽ നിർത്തി, തിരിയാൻ ശ്രമിക്കവേ പാഞ്ഞെത്തിയ ടിപ്പർ ലോറി ബൈക്കിന് പിന്നിലിടിച്ചു; സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം

Published : Jan 08, 2026, 02:54 PM IST
trivandrum accident

Synopsis

സി​ഗ്നലെത്തിയപ്പോൾ ബൈക്ക് നിർത്തി തിരിയാൻ തയ്യാറെടുക്കുകയായിരുന്നു. അപ്പോഴാണ് പിന്നിൽ നിന്നെത്തിയ ടിപ്പർ ലോറി പാഞ്ഞെത്തി ഇരുവരെയും ഇടിച്ചു തെറിപ്പിച്ചത്.

തിരുവനന്തപുരം: പ്രാവച്ചമ്പലത്ത് നിർത്തിയിട്ടിരുന്ന ബൈക്കിന് പിന്നിൽ ടിപ്പർ ലോറിയിടിച്ച് രണ്ട് പേർ മരിച്ചു. ബൈക്കിൽ ‍സഞ്ചരിച്ച വിഴിഞ്ഞം സ്വദേശി അമലും ആലപ്പുഴ സ്വദേശി ദേവികയുമാണ് മരിച്ചത്. ഇന്ന് ഉച്ചയോട് കൂടിയാണ് സംഭവം. സുഹൃത്തുക്കളായ ഇവർ സഞ്ചരിച്ച ബൈക്ക് പള്ളിച്ചൽ ഭാ​ഗത്തേക്ക് തിരിയുന്ന സമയത്താണ് അപകടം. സി​ഗ്നലെത്തിയപ്പോൾ ബൈക്ക് നിർത്തി തിരിയാൻ തയ്യാറെടുക്കുകയായിരുന്നു. അപ്പോഴാണ് പിന്നിൽ നിന്നെത്തിയ ടിപ്പർ ലോറി പാഞ്ഞെത്തി ഇരുവരെയും ഇടിച്ചു തെറിപ്പിച്ചത്. ഉടൻ തന്നെ ജനറൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രണ്ടു പേരും തലസ്ഥാനത്തെ പിഎസ്‍സി കോച്ചിംഗ് സെൻ്ററിൽ പഠിക്കുന്ന സുഹൃത്തുകളാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരുന്നതായി പൊലീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

4 വയസുകാരി വീണത് ആറടിയിലേറെ ചെളി നിറഞ്ഞ കുളത്തിൽ, നിലവിളി കേട്ട് ഓടിവന്ന ഫൈസലും പ്രശാന്തും രക്ഷകരായി; പഞ്ചായത്ത് ആദരിച്ചു
വീട് നിർമ്മാണത്തിൽ ന്യൂനത, കരാറുകാരൻ 1.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം