ബൈക്കുകൾ കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചു വീണു; ചികിത്സയിലിരിക്കെ യുവാവിന് ദാരുണാന്ത്യം

Published : Oct 23, 2024, 10:23 PM IST
ബൈക്കുകൾ കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചു വീണു; ചികിത്സയിലിരിക്കെ യുവാവിന് ദാരുണാന്ത്യം

Synopsis

കാട്ടാക്കട നെയ്യാറ്റിൻകര റോഡിൽ വണ്ടന്നൂർ പാപ്പകോട് വച്ച് ഇക്കഴിഞ്ഞ 15 നായിരുന്നു അപകടം. റോഡിലേക്ക് തെറിച്ച് വീണ സെയ്യദ് അലിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. 

തിരുവനന്തപുരം: ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തൂങ്ങാംപാറ അയണി വിള ലക്ഷം വീട്ടിൽ സെയ്യദ് അലി (33)ആണ് മരിച്ചത്. കാട്ടാക്കട നെയ്യാറ്റിൻകര റോഡിൽ വണ്ടന്നൂർ പാപ്പകോട് വച്ച്  ഇക്കഴിഞ്ഞ 15 നായിരുന്നു അപകടം. റോഡിലേക്ക് തെറിച്ച് വീണ സെയ്യദ് അലിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റം, കേരളത്തിൽ വീണ്ടും അതിശക്ത മഴ; ദിവസങ്ങൾക്ക് ശേഷം ഓറഞ്ച് അലർട്ട്, 4 ജില്ലകളിൽ

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്