
എടത്വ: ബൈക്കിലെത്തി മാല മോഷ്ടിച്ച പ്രതികൾക്കായി വ്യാപക തെരച്ചിൽ. തലവടി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ പുഷ്പമംഗലം വീട്ടിൽ അംബുജാക്ഷി അമ്മയുടെ മാലയാണ് കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞ് ബൈക്കിലെത്തിയ രണ്ടംഗ സംഘം പറിച്ചെടുത്ത്. ഏകദേശം മൂന്നു പവനോളം തൂക്കം വരുന്ന മാലയാണ് നഷ്ടപ്പെട്ടത്. ഉച്ചകഴിഞ്ഞ് ബാങ്കിൽ പോയി മടങ്ങും വഴി വീട്ടിലേക്കുള്ള വഴിയിൽ വെച്ചാണ് മോഷ്ടാക്കൾ പിന്നാലെ ബൈക്കിൽ എത്തി എത്തി മാല പറിച്ച് കടന്നത്.
പൊലീസ് സമീപത്തുള്ള സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. സർക്കിൾ ഇൻസ്പെക്ടർ അൻവർ, സബ് ഇൻസ്പെക്ടർ രാജേഷ്, എ എസ്. ഐ പ്രദീപ്, സിപിഒ മാരായ അലക്സ് വർക്കി, ജസ്റ്റിൻ, ശരത് ചന്ദ്രൻ, ടോണി ഹരികൃഷ്ണൻ, സയന്റിഫിക് ഓഫീസർ വിഷ്ണു ഫോട്ടോഗ്രാഫർ രണദീർ, ഫോറൻസിക് ഉദ്യോഗസ്ഥൻ അരുൺ എന്നിവർ നേതൃത്വത്തിൽ ആണ് അന്വേഷണം.
മഴക്ക് ശമനം, പൊന്മുടി നാളെ മുതൽ തുറന്ന് പ്രവർത്തിക്കും
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam