
ആലപ്പുഴ: പമ്പിൽ പെട്രോൾ അടിച്ച ശേഷം സ്റ്റാർട്ട് ചെയ്ത ബൈക്കിൽ തീപിടിച്ചതിനെ തുടർന്ന് നാടിനുണ്ടാകാമായിരുന്ന വൻ ദുരന്തം പമ്പ് ജീവനക്കാരന്‍റെ സമയോചിതമായ പ്രവർത്തനത്തെ തുടർന്ന് ഒഴിവായി. മണ്ണഞ്ചേരിയിലെ പമ്പിൽ പെട്രോൾ ഒഴിച്ച ശേഷം ബൈക്ക് സ്റ്റാർട്ടാക്കിയപ്പോഴാണ് ബൈക്കിന് തീപിടിച്ചത്.
ബൈക്ക് യാത്രക്കാരൻ അൽപ്പം അകലെ ബൈക്ക് തള്ളിമാറ്റി വെച്ചു. പമ്പ് ജീവനക്കാരനായ സിദ്ധീഖ് ഉടനെ ഫയർ സേഫ്റ്റി സിലിണ്ടർ പ്രവർത്തിച്ച് ബൈക്കിലെ തീ അണച്ച് പെട്രോൾ പമ്പിലേക്കും, അത് വഴി മണ്ണഞ്ചേരി പ്രദേശത്തേക്കും വ്യാപിക്കാമായിരുന്ന തീ പിടുത്ത ദുരന്തം ഒഴിവാക്കുകയായിരുന്നു.
മാര്ച്ച് ആദ്യവാരത്തില്‍ കോട്ടയം പള്ളിക്കത്തോട്ടില്‍ പെട്രോള്‍ പമ്പില്‍ വലിയ മോഷണം നടന്നിരുന്നു. ളളിക്കത്തോട് കവലയില്‍ പ്രവര്‍ത്തിക്കുന്ന പളളിക്കത്തോട് ഫ്യുവല്‍സ് എന്ന പെട്രോള്‍ പമ്പില്‍ മോഷണം നടന്നത്. രാത്രി പത്ത് മണിയോടെയാണ് ജീവനക്കാര്‍ പമ്പ് അടച്ച് മടങ്ങിയത്. തുടര്‍ന്ന് അര്‍ധരാത്രി പന്ത്രണ്ട് മണിയോടെ ജീവനക്കാരില്‍ രണ്ട് പേര്‍ പമ്പിന് മുന്നിലൂടെ കടന്ന് പോയിരുന്നു. ഈ സമയം പമ്പിലെ ലൈറ്റുകള്‍ അണഞ്ഞ് കിടക്കുന്ന നിലയിലായിരുന്നു. ജീവനക്കാര്‍ വിവരം ഉടന്‍ പൊലീസിനെ അറിയിച്ചു. പൊലീസെത്തി നോക്കിയപ്പോഴാണ് പമ്പിന്‍റെ ഓഫീസ് വാതില്‍ പൂട്ട് പൊളിച്ച നിലയില്‍ കണ്ടെത്തിയത്. ഓഫീസില്‍ സൂക്ഷിച്ചിരുന്ന മൂന്ന് ലക്ഷത്തി അറുപതിനായിരം രൂപ മോഷ്ടാക്കള്‍ കൊണ്ടുപോയതായി ഉടമകള്‍ അറിയിച്ചു.
പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കുന്നതിൽ തർക്കം, ജീവനക്കാർക്ക് മർദ്ദനമേറ്റു; ഒരാൾ കസ്റ്റഡിയിൽ
കോട്ടയത്ത് പെട്രോൾ പമ്പിൽ മോഷണം; മൂന്നര ലക്ഷം രൂപ കവർന്ന പ്രതികള്‍ സിസിടിവി ഹാർഡ് ഡിസ്കും 'മുക്കി'