
ആലപ്പുഴ: പീഡന കേസിൽ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച കേസിലെ പ്രതി 11 വർഷത്തിന് ശേഷം പിടിയിൽ. നെടുമുടി തോട്ടുവാത്തല കാക്കരിയിൽ വീട്ടിൽ, ലിജോ എന്ന മെൽവിൻ ജോസഫ് (34) ആണ് പിടിയിലായത്. 2012ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ജാമ്യം ലഭിച്ചെങ്കിലും കോടതി പല തവണ ആവിശ്യപ്പെട്ടിട്ടും കോടതിയിൽ ഹാജരാകാത്തതിനെത്തുടർന്നാണ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.
2012 ലാണ് പ്രതിയെ പിടികിട്ടാപ്പുള്ളിയായ പ്രഖ്യാപിച്ചത്. ഇതോടെ മുങ്ങിയ പ്രതി പല സ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. ഇയാളെ നെടുമുടി ഭാഗത്തു വെച്ചാണ് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്. എസ് എച്ച് ഒ ശ്യാകുമാർ, എസ് ഐ ശ്രീകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ മെൽവിൻ ജോസഫിനെ റിമാന്‍റ് ചെയ്തു.
Read More : വ്യാജ അഭിഭാഷക സെസി സേവ്യറിന് തിരിച്ചടി; ജാമ്യമില്ല, 7 ദിവസം കസ്റ്റഡിയിൽ, ഇൻഡോറിലെത്തിച്ച് തെളിവെടുക്കും
അതിനിടെ കോഴിക്കോട് 13 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച യുവ ഗായഗന് പത്തു വർഷം കഠിന തടവും 3,75,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. വാളൂർ ചെനോളി കിഴക്കയിൽ മീത്തൽ വീട്ടിൽ നിസാറിനെയാണ് ( 30) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ടി.പി.അനിൽ ശിക്ഷിച്ചത്. 2019 ൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഗായകനായ നിസാർ കുട്ടിയെ തന്‍റെ കൂടെ പാട്ടു പാടാൻ അവസരം കൊടുക്കാം എന്നു പറഞ്ഞു പാട്ടു കേൾക്കാൻ വിളിച്ചു വരുത്തുകയായിരുന്നു. കുട്ടിയെ കാറിൽ വെച്ചാണ് നിസാർ ലൈംഗികമായി പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. വീട്ടിൽ എത്തിയ കുട്ടി മാതാവിനോട് കാര്യം പറഞ്ഞതോടെയാണ് പൊലീസിൽ പരാതിപ്പെടുന്നത്. തുടർന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.