കുഴൽ കിണർ അറ്റകുറ്റപ്പണിക്കിടെ ചെയിൻ ബ്ലോക്ക് പൊട്ടി തലയിലേക്ക് വീണു; യുവാവിന് ദാരുണാന്ത്യം

Published : Apr 29, 2023, 08:17 AM IST
കുഴൽ കിണർ അറ്റകുറ്റപ്പണിക്കിടെ ചെയിൻ ബ്ലോക്ക് പൊട്ടി തലയിലേക്ക് വീണു; യുവാവിന് ദാരുണാന്ത്യം

Synopsis

ഇന്നലെ രാത്രി 8 മണിയോടെ കോടതിപടി ഹാർമണി അപ്പാർട്ട്മെന്റിലെ കുഴൽ കിണർ തകരാറിലായത്. റിപ്പയർ ചെയ്യുന്നതിനിടെ ചെയിൻ ബ്ലോക്ക് പൊട്ടി ഇരുവരുടെയും തലയിൽ വീഴുകയായിരുന്നു. 

പാലക്കാട് : മണ്ണാർക്കാട് കുഴൽ കിണർ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ചെയിൻ ബ്ലോക്ക് പൊട്ടിവീണ് യുവാവ് മരിച്ചു. ഓരാൾക്ക് പരുക്കേറ്റു. ചിറക്കൽപ്പടി കുഴിയിൽപ്പീടിക അമാനുല്ലയുടെയും നബീസുവിന്റെയും മകൻ മൊയ്തീൻ (24) ആണ് മരിച്ചത്. തെങ്കര മണലടി ആട്ടം പള്ളി രവിയുടെ മകൻ ശ്രീജിത്തിനെ പരുക്കുകളോടെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8 മണിയോടെ കോടതിപടി ഹാർമണി അപ്പാർട്ട്മെന്റിലെ കുഴൽ കിണർ തകരാറിലായത്. റിപ്പയർ ചെയ്യുന്നതിനിടെ ചെയിൻ ബ്ലോക്ക് പൊട്ടി ഇരുവരുടെയും തലയിൽ വീഴുകയായിരുന്നു.

സുഡാനിൽ നിന്നെത്തി ബംഗളുരുവിൽ കുടുങ്ങിയ മലയാളികൾക്ക് ആശ്വാസം, ക്വാറന്റീൻ സൌകര്യമൊരുക്കി കർണാടക സർക്കാർ

 

 

PREV
Read more Articles on
click me!

Recommended Stories

ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു
രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്