ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം, ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

Published : Dec 25, 2025, 01:22 PM IST
accident death

Synopsis

വിതുൽ ഓടിച്ച മോട്ടോർസൈക്കിൾ മാലോത്ത് ഭാഗത്ത് നിന്നും പുഞ്ച ഭാഗത്തുള്ള വീട്ടിലേക്ക് യാത്ര ചെയ്യവേ നിയന്ത്രണം വിട്ട് ബൈക്ക് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

കാസർകോട്: വൈദ്യുതി പോസ്റ്റിൽ ബൈക്ക് ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. വെള്ളരിക്കുണ്ട്മാലോത്ത് മണ്ഡലത്താണ് അപകടം ഉണ്ടായത്. മാലോം കുഴിപ്പനത്തെ വിനയഭവനിൽ വിനയരാജിന്റെ മകൻ വിതുൽ രാജ് (20) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറായിരുന്ന വിതുൽ രാജ് സുഹൃത്തുമായി വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. വിതുൽ ഓടിച്ച മോട്ടോർസൈക്കിൾ മാലോത്ത് ഭാഗത്ത് നിന്നും പുഞ്ച ഭാഗത്തുള്ള വീട്ടിലേക്ക് യാത്ര ചെയ്യവേ നിയന്ത്രണം വിട്ട് ബൈക്ക് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിതുൽ രാജിനെ ഉടൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മാലോം സ്വദേശിയായ സിദ്ധാർത്ഥന് സാരമായി പരിക്കേറ്റു. ഇയാളെ കാഞ്ഞങ്ങാട് ഐഷാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വെള്ളരിക്കുണ്ട് പൊലീസ് അറിയിച്ചു.  

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുഖംമൂടി ധരിച്ചെത്തി, ഭാര്യയുടെ മുന്നിലിട്ട് കല്ലമ്പലത്ത് ഗൃഹനാഥന്‍റെ 2 കാലിലും തുരുതുരാ വെട്ടി; ഒളിവിലായിരുന്ന രണ്ടാം പ്രതിയും പിടിയിൽ
കുറ്റിക്കാട്ടില്‍ ഉടമസ്ഥനില്ലാതെ ഉപേക്ഷിച്ച നിലയില്‍ ഷോള്‍ഡര്‍ ബാഗ്, പരിശോധിച്ചപ്പോൾ ഏഴരക്കിലോ കഞ്ചാവ്