
കൊച്ചി: എറണാകുളം അങ്കമാലി എം സി റോഡിൽ സ്വകാര്യ ബസുകൾ തമ്മിലുളള മത്സരയോട്ടത്തിനിടയില്‍ അപകടം. വേങ്ങൂരിൽ ബൈക്ക് യാത്രക്കാരനെ ഇടിച്ച് മറ്റൊരു ബസിന് അടിയിലേക്ക് ഇട്ടു. എറണാകുളം കാക്കനാട് സ്വദേശി ഹരിയാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ ഇയാളെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു.
കാലടി ഭാഗത്തേക്ക് വരികയായിരുന്ന ജീസസ്, ലിറ്റില്‍ ഫ്ലവര്‍ എന്നീ സ്വകാര്യ ബസുകളാണ് അമിത വേഗതയില്‍ മത്സരിച്ച് ഓടിയത്. അപകടത്തിന് പിന്നാലെ നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കിയതിനെ തുടര്‍ന്ന് പൊലീസെത്തിയാണ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്. ബസ് ജീവനക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയതോടെയാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam