ഹെൽമറ്റിന് 500, നമ്പർപ്ലേറ്റിന് 3000, ജെസിബി ഓപ്പറേറ്ററുടെ പതിവ് തന്ത്രം പാളി; ഗ്രീസടി പ്രയോഗം പൊളിച്ച് എംവിഡി

Published : May 15, 2025, 02:40 PM IST
ഹെൽമറ്റിന് 500, നമ്പർപ്ലേറ്റിന് 3000, ജെസിബി ഓപ്പറേറ്ററുടെ പതിവ് തന്ത്രം പാളി; ഗ്രീസടി പ്രയോഗം പൊളിച്ച് എംവിഡി

Synopsis

മുഴുവൻ പിഴയും അടയ്ക്കാതെ വാഹനം വിട്ടുനൽകില്ലെന്ന് മോട്ടോർ വാഹന വകുപ്പ്

പത്തനംതിട്ട: എഐ  ക്യാമറയിൽ പിടിവീഴാതിരിക്കാൻ ബൈക്കിന്‍റെ നമ്പർ പ്ലേറ്റ് ഗ്രീസ് തേച്ച് മറച്ചു. പരുമല സ്വദേശിയായ ജെസിബി ഓപ്പറേറ്ററെ  മോട്ടോർ വാഹന വകുപ്പ് പിടികൂടി. പത്തനംതിട്ട കുന്നന്താനത്ത് വച്ചാണ് മല്ലപ്പള്ളി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഇയാളെ പിടികൂടിയത്. 

സ്ഥിരം ഹെൽമെറ്റ് വയ്ക്കാതെ യാത്ര ചെയ്യുന്ന ആളാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. നമ്പർ പ്ലേറ്റ് മറച്ചു വച്ചതിന് 3000 രൂപ പിഴ, ഹെൽമറ്റ് വയ്ക്കാത്തതിന് 500 രൂപ പിഴ, നേരത്തെ നടത്തിയ നിയമലംഘനങ്ങൾക്ക്  5000 രൂപ എന്നിവയ്ക്ക് പിഴ അടയ്ക്കാനുണ്ട്. മുഴുവൻ പിഴയും അടയ്ക്കാതെ വാഹനം വിട്ടുനൽകില്ലെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ക്രിസ്തുമസ്-പുതുവത്സര അവധി; നാട്ടിലേയ്ക്ക് പോകാൻ റെഡിയാകാം, കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസുകൾ ബുക്കിംഗ് ആരംഭിച്ചു
ജൂനിയര്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം; സീനിയര്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്ത് പൊലീസ്, കോളേജിനെതിരെ ബന്ധുക്കള്‍