പാലക്കാട് കിഴക്കഞ്ചേരിയിൽ വീടിന് മുമ്പിൽ നിർത്തിയിട്ട ബൈക്ക് കത്തി നശിച്ച നിലയിൽ; അന്വേഷണം തുടങ്ങി പൊലീസ്

Published : Apr 28, 2025, 08:27 AM IST
പാലക്കാട് കിഴക്കഞ്ചേരിയിൽ വീടിന് മുമ്പിൽ നിർത്തിയിട്ട ബൈക്ക് കത്തി നശിച്ച നിലയിൽ; അന്വേഷണം തുടങ്ങി പൊലീസ്

Synopsis

ഇന്ന് പുലർച്ചെ ആഘോഷം കഴിഞ്ഞ് മടങ്ങുന്നവരാണ് ബൈക്ക് കത്തിക്കൊണ്ടിരിക്കുന്ന വിവരം വീട്ടുകാരെ അറിയിച്ചത്. 

പാലക്കാട്: കിഴക്കഞ്ചേരിയിൽ വീടിന് മുമ്പിൽ നിർത്തിയിട്ട ബൈക്ക് കത്തി നശിച്ച നിലയിൽ കണ്ടെത്തി. കിഴക്കഞ്ചേരി പുത്തൻവീട് വേലപ്പന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് കത്തി നശിച്ചത്. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ സംഭവം. പ്രദേശത്ത് ഇന്നലെ രാത്രി ഉത്സവം നടന്നിരുന്നതിനാൽ ധാരാളം ആളുകൾ വീടിനു മുൻവശത്തുണ്ടായിരുന്നതായി കുടുംബം പറയുന്നു. ഇന്ന് പുലർച്ചെ ആഘോഷം കഴിഞ്ഞ് മടങ്ങുന്നവരാണ് ബൈക്ക് കത്തിക്കൊണ്ടിരിക്കുന്ന വിവരം വീട്ടുകാരെ അറിയിച്ചത്. സംഭവത്തിന് പിന്നിൽ സാമൂഹ്യവിരുദ്ധരാണെന്ന് സംശയം. വടക്കഞ്ചേരി പൊലീസെത്തി അന്വേഷണം ആരംഭിച്ചു. 

സിനിമ സെറ്റിലെ ലഹരി പരിശോധനയെ നേരത്തെ എതിർത്തത് ക്രിയാത്മക ജോലികൾക്ക് തടസമാകുമെന്ന് കരുതി; സിബി മലയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു