വണ്ടി വിൽപ്പന, പലതവണ പറഞ്ഞിട്ടും ആര്‍സി ബുക്കിൽ പേര് മാറ്റി നൽകിയില്ല, ചോദിച്ചതിന് മർദ്ദനം, 4 പേര്‍ അറസ്റ്റിൽ

Published : Apr 28, 2025, 04:35 AM IST
വണ്ടി വിൽപ്പന, പലതവണ പറഞ്ഞിട്ടും ആര്‍സി ബുക്കിൽ പേര് മാറ്റി നൽകിയില്ല, ചോദിച്ചതിന് മർദ്ദനം, 4 പേര്‍ അറസ്റ്റിൽ

Synopsis

കണ്ണൂർ ചെങ്ങളായിയിലാണ് സംഭവം. ചെങ്ങളായി പരുപ്പായിൽ വെളളിയാഴ്ച വൈകിട്ട് ആറ് മണിയോടെ നടന്ന സംഭവം

കണ്ണൂര്‍: അമ്മയെ തല്ലിയതിനെതിരെ പൊലീസിൽ പരാതി നൽകിയതിന്‍റെ വൈരാഗ്യത്തിൽ യുവാവിനെ ക്രൂരമായി മർദിച്ച നാല് പേർക്കെതിരെ കേസ്. കണ്ണൂർ ചെങ്ങളായിയിലാണ് സംഭവം. ചെങ്ങളായി പരുപ്പായിൽ വെളളിയാഴ്ച വൈകിട്ട് ആറ് മണിയോടെ നടന്ന സംഭവം. മർദനമേറ്റത് റിഷാദിന്. പ്രതികൾ നാട്ടുകാരായ നാസിബും ഹാരിസും മറ്റ് രണ്ട് പേരും. ഒരു വാഹന വിൽപ്പനയെ തുടർന്നുളള തർക്കമാണ് ക്രൂരമർദനത്തിലെത്തിയത്. 

റിഷാദിന്‍റെ പരാതിയിൽ പറയുന്നതിങ്ങനെ. നാസിബിന്‍റെ കയ്യിൽ നിന്ന് ഒരു ഇരുചക്രവാഹനം റിഷാദ് വാങ്ങിയിരുന്നു. എന്നാൽ അതിന്‍റെ ആർസി ബുക്ക് റിഷാദിന്‍റെ പേരിലേക്ക് മാറ്റാൻ പല തവണ ആവശ്യപ്പെട്ടിട്ടും നാസിബ് തയ്യാറായില്ല. ഒടുവിൽ റിഷാദ് മാതാവിനൊപ്പം നാസിബിന്‍റെ വീട്ടിലെത്തി. മാതാവിനെ അവിടെവച്ച് നാസിബ് മർദിച്ചെന്നാണ് ആരോപണം. 

ശ്രീകണ്ഠാപൂരം പൊലീസിൽ റിഷാദ് പിന്നാലെ പരാതി നൽകി. ഇതിന്‍റെ വൈരാഗ്യത്തിൽ നാസിബും സുഹൃത്തുക്കളും പിന്നാലെയെത്തി മർദിച്ചെന്നാണ് കേസ്. ടൈൽ കഷ്ണങ്ങൾ കൊണ്ടുൾപ്പെടെ അടിച്ച് പരിക്കേൽപ്പിച്ചു. സ്ഥലത്തുണ്ടായിരുന്ന ചുമട്ടുതൊഴിലാളികളാണ് ഇടപെട്ട് ഇരുവരെയും മാറ്റിയത്. മർദിച്ച സംഘത്തിലുണ്ടായിരുന്ന നാല് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

ബൈക്കുകൾ കൂട്ടിമുട്ടി, തൃച്ചാറ്റുകളും ജംഗ്ഷനിൽ മുട്ടൻ തര്‍ക്കം, പൊലീസ് എത്തിയപ്പോൾ കഥ മാറി, കയ്യിൽ ഹെറോയിൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം 

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു