നിർത്തിയിട്ട ലോറിയിലേക്ക് സ്കൂട്ടർ ഇടിച്ചുകയറി; കോഴിക്കോട് സംസ്ഥാന പാതയിൽ വാഹനാപകടം, യുവാവ് മരിച്ചു

Published : Oct 07, 2024, 08:57 AM IST
നിർത്തിയിട്ട ലോറിയിലേക്ക് സ്കൂട്ടർ ഇടിച്ചുകയറി; കോഴിക്കോട് സംസ്ഥാന പാതയിൽ വാഹനാപകടം, യുവാവ് മരിച്ചു

Synopsis

ഉടൻ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല. 

കോഴിക്കോട്: എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു. പന്നിക്കോട് പാറമ്മല്‍ സ്വദേശി അശ്വിന്‍ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്നയാള്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

മുക്കത്തിനടുത്ത് വലിയപറമ്പില്‍ ആണ് അപകടം നടന്നത്. മുക്കം ഭാഗത്ത് നിന്ന് അരീക്കോട് ഭാഗത്തേക്ക് വരികയായിരുന്ന അശ്വിന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അപകടം നടന്ന ഉടനെ പരിക്കേറ്റവരെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അശ്വിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 'എന്റെ നെല്ലിക്കാപ്പറമ്പ്' സന്നദ്ധസേനാ പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

പൊന്നാനിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് ഒരു മരണം; മരിച്ചത് കർണാടക സ്വദേശി, 11 പേർക്ക് പരിക്ക്
'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു