പോട്ടയിൽ ബൈക്ക് റോഡിൽ തെന്നി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; മധ്യവയസ്കന് ദാരുണാന്ത്യം

Published : Dec 13, 2024, 04:43 PM IST
പോട്ടയിൽ ബൈക്ക് റോഡിൽ തെന്നി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; മധ്യവയസ്കന് ദാരുണാന്ത്യം

Synopsis

ചാലക്കുടി പോട്ടയിൽ  നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് മധ്യവയസ്കൻ മരിച്ചു.

തൃശ്ശൂർ: ചാലക്കുടി പോട്ടയിൽ  നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് മധ്യവയസ്കൻ മരിച്ചു. കൊരട്ടി വെളിയത്തുവീട്ടിൽ 51 വയസുളള നെൽസൺ ജോർജ്ജ് ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ബൈക്ക് റോഡിൽ തെന്നിവീണാണ് അപകടം സംഭവിച്ചത്. ​ഗുരുതര പരിക്കേറ്റതിനെ തുടർന്ന് നെൽസണെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. അവിടെ വെച്ചാണ് നെൽസൺ മരിക്കുന്നത്. വാടാനപ്പള്ളിയിലാണ് ഇയാൾ ജോലി ചെയ്യുന്നത്. അവിടെ നിന്ന് തിരികെ വരുന്ന വഴിക്കാണ് അപകടമുണ്ടായത്. 

PREV
Read more Articles on
click me!

Recommended Stories

പൊന്നാനിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് ഒരു മരണം; മരിച്ചത് കർണാടക സ്വദേശി, 11 പേർക്ക് പരിക്ക്
'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു