ആ പോകുന്നത് തന്‍റെ തന്നെ ബൈക്കല്ലേ, ഞെട്ടി ലിജോ; പിന്നാലെ പാഞ്ഞു, ഹോണ്ട ഷൈൻ സഹിതം പ്രതി പിടിയിൽ

Published : Feb 28, 2025, 10:15 PM IST
ആ പോകുന്നത് തന്‍റെ തന്നെ ബൈക്കല്ലേ, ഞെട്ടി ലിജോ; പിന്നാലെ പാഞ്ഞു, ഹോണ്ട ഷൈൻ സഹിതം പ്രതി പിടിയിൽ

Synopsis

കഴിഞ്ഞ ദിവസം ജോലിക്ക് പോകുന്നതിനിടെ ഗുരുവായൂര്‍ ചൊവ്വല്ലൂര്‍ പടിയില്‍ പ്രതി ബൈക്കില്‍ പോകുന്നത് കണ്ട പരാതിക്കാരന്‍ പ്രതിയെ തടഞ്ഞുനിര്‍ത്തി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു

തൃശൂര്‍: അന്തര്‍ജില്ലാ വാഹന മോഷ്ടാവിനെ പരാതിക്കാരന്‍ പിടികൂടി കുന്നംകുളം പൊലീസിന് കൈമാറി. വടക്കേക്കാട് എടക്കഴിയൂര്‍ സ്വദേശി വട്ടപറമ്പില്‍ വീട്ടില്‍ ഫൈസലി (38) നെയാണ് പരാതിക്കാരനായ കണ്ടാണശേരി സ്വദേശി ലിജോ പിടികൂടി കുന്നംകുളം പൊലീസിന് കൈമാറിയത്. ലിജോയുടെ ഹോണ്ട ഷൈന്‍ ബൈക്ക് ജനുവരി 29ന് മോഷണം പോയി. ടൈല്‍ പണിക്കാരനായ പരാതിക്കാരന്‍ കേച്ചേരി ആളൂര്‍ റോഡിലെ  ചായക്കടയ്ക്ക് മുന്‍വശത്ത് വാഹനംവച്ച് ജോലിക്ക് പോവുകയായിരുന്നു. 

കഴിഞ്ഞ ദിവസം ജോലിക്ക് പോകുന്നതിനിടെ ഗുരുവായൂര്‍ ചൊവ്വല്ലൂര്‍ പടിയില്‍ പ്രതി ബൈക്കില്‍ പോകുന്നത് കണ്ട പരാതിക്കാരന്‍ പ്രതിയെ തടഞ്ഞുനിര്‍ത്തി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വാഹനം തിരികെ കിട്ടുമെന്ന വിശ്വാസത്തില്‍ ലിജോ മോഷണം പോയി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. വടക്കേക്കാട്, ചാവക്കാട്, ചങ്ങരംകുളം, കുന്നംകുളം, പൊന്നാനി സ്റ്റേഷനുകളില്‍ പ്രതിക്കെതിരെ വാഹന മോഷണത്തിന് കേസുണ്ട്.

24 ലക്ഷം ടിക്കറ്റിൽ 19 ലക്ഷത്തോളം ഇപ്പോൾ തന്നെ വിറ്റഴിഞ്ഞു; ബമ്പർ കുതിപ്പിൽ സമ്മർ ബമ്പർ ലോട്ടറി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തൊട്ടടുത്ത വീട്ടിൽ പോയി, കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം
ശബരിമല സീസൺ: പമ്പ ഡിപ്പോയിൽ നിന്ന് ഒരു ദിവസം കെഎസ്ആർടിസി നേടുന്നത് 40 ലക്ഷം രൂപ വരുമാനം, സർവീസ് നടത്തുന്നത് 196 ബസുകൾ