ബൈക്ക് മോഷണക്കേസിലെ പ്രതി വാഴക്കുല മോഷണത്തിൽ പിടിയിലായി; ഫാമിൽനിന്ന് മോഷ്ടിച്ചത് 12 കിലോ തൂക്കമുള്ള എട്ട് വാഴക്കുലകൾ

Published : Oct 17, 2026, 08:32 PM IST
banana theft vizhinjam

Synopsis

ജവഹർനഗറിലെ തണൽ ട്രസ്റ്റിൻറെ കീഴിലുള്ള വെങ്ങാനൂർ വില്ലേജിൽ ആഴാകുളത്തെ കൃഷിഫാമിൽനിന്നും ആണ് ഇയാൾ മോഷണം നടത്തിയതെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. 12 കിലോ വീതം തൂക്കം വരുന്ന 8 കപ്പ വാഴക്കുലകൾ ആണ് മോഷണം പോയത്.

തിരുവനന്തപുരം: വിഴിഞ്ഞത്തും പരിസരങ്ങളിലും മോഷണം നടത്തി മുങ്ങി നടന്ന പ്രതി വാഴക്കുല മോഷണത്തിൽ പിടിയിലായി. വിഴിഞ്ഞം ടൗൺഷിപ്പ് കോളനിയിൽ ഷാജഹാൻ (38)ആണ് അറസ്റ്റിലായത്.

ജവഹർനഗറിലെ തണൽ ട്രസ്റ്റിൻറെ കീഴിലുള്ള വെങ്ങാനൂർ വില്ലേജിൽ ആഴാകുളത്തെ കൃഷിഫാമിൽനിന്നും ആണ് ഇയാൾ മോഷണം നടത്തിയതെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. 12 കിലോ വീതം തൂക്കം വരുന്ന 8 കപ്പ വാഴക്കുലകൾ ആണ് മോഷണം പോയത്. ട്രസ്റ്റ് ഭാരവാഹികളുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷാജഹാനെ തിരിച്ചറിഞ്ഞത്. ഇയാൾ പ്രദേശത്ത് നിന്നും ബൈക്ക് മോഷണം നടത്തിയ സംഭവത്തിൽ പൊലീസ് തിരയുന്ന പ്രതിയാണെന്നും ഉദ്യാഗസ്ഥർ പറഞ്ഞു. ഇത് കൂടാതെ നിരവധി മോഷണ കേസുകളിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുലർച്ചെ 4 മുതൽ 8 മണി വരെ വിവിധ മേഖലകളിൽ ഒരേസമയം നടത്തിയ പരിശോധന, ഓപ്പറേഷൻ തൂഫാൻ 2.0, എറണാകുളത്ത് പിഴ ചുമത്തിയത് 8.06 ലക്ഷം
തിരുവനന്തപുരത്ത് വാട്ടർ അതോറിറ്റി പൈപ്പിൽനിന്ന് കിണറ്റിലേക്ക് അനധികൃത പൈപ്പ്, ജലമോഷണം; 2.48 ലക്ഷം രൂപ പിഴ അടയ്ക്കാൻ നോട്ടീസ്