നെല്ലിയാമ്പതിയിൽ ബൈക്ക് യാത്രക്കാർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം; രക്ഷപ്പെട്ടത് അത്ഭുതകരമായി

Published : Jun 06, 2024, 11:15 AM IST
നെല്ലിയാമ്പതിയിൽ ബൈക്ക് യാത്രക്കാർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം; രക്ഷപ്പെട്ടത് അത്ഭുതകരമായി

Synopsis

പോത്തുണ്ടി കൈകാട്ടി ചുരം പാതയിലെ പതിനാലാം മെയിൽ വ്യൂ പോയിൻ്റ് സമീപം ഇന്ന് കാലത്ത് 9 മണിയോടെയാണ് സംഭവം നടന്നത്.

പാലക്കാട്‌: പാലക്കാട്‌ നെല്ലിയാമ്പതി ചുരം പാതിയിൽ കാട്ടാനക്കൂട്ടം യാത്രക്കാർക്ക് നേരെ പാഞ്ഞടുത്തു. ബൈക്ക് ഉപേക്ഷിച്ച് യാത്രക്കാർ ഓടി രക്ഷപ്പെട്ടു. പോത്തുണ്ടി കൈകാട്ടി ചുരം പാതയിലെ പതിനാലാം മെയിൽ വ്യൂ പോയിൻ്റ് സമീപം ഇന്ന് കാലത്ത് 9 മണിയോടെയാണ് സംഭവം നടന്നത്.

കെഎസ്ഇബി ജീവനക്കാരായ രതീഷ് കുന്നത്ത് പ്രസാദ്, മറ്റൊരു ബൈക്കിൽ സഞ്ചരിച്ച ശിവദാസ്, വിനീഷ് എന്നിവരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിലായി ചുരം പാതയിലെ കാട്ടാനക്കൂട്ടം സ്ഥിരമായി ഇറങ്ങുന്നത് പതിവായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. രണ്ട് കുട്ടികൾ ഉൾപ്പെടെ 5 ആനകളാണുള്ളത്.

Also Read: മലപ്പുറത്ത് സ്കൂൾ ബസ് അപകടത്തിൽപെട്ടു, 12 വിദ്യാര്‍ത്ഥികൾക്ക് പരിക്ക്; ബത്തേരിയിൽ വാഹനങ്ങളുടെ കൂട്ടയിടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രണ്ട് ദിവസമായി ആളനക്കമില്ല, മക്കൾ ബെംഗളൂരുവിൽ, പരിശോധനയിൽ വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
'തിരുവനന്തപുരം ന​ഗരത്തിന്റെ വികസനത്തിനായി കേന്ദ്രമന്ത്രിമാരെ കാണുന്നു'; വമ്പൻ പ്രഖ്യാപനവുമായി വി.വി. രാജേഷ്