ബൈക്കുകളും വാഹനങ്ങളുടെ ബാറ്ററികളും മോഷ്ടിച്ച് വില്‍പന; അന്തര്‍ജില്ലാ വാഹന മോഷണസംഘം പിടിയില്‍

Published : Jul 21, 2026, 03:05 PM IST
vehicle theft

Synopsis

മലപ്പുറം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലായി നിരവധി ബൈക്കുകളും വാഹനങ്ങളുടെ ബാറ്ററികളും മോഷ്ടിച്ച് വില്‍പന നടത്തിയിരുന്ന മൂന്നംഗ സംഘത്തെ വളാഞ്ചേരി പൊലീസ് പിടികൂടി.

മലപ്പുറം: മലപ്പുറം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലായി നിരവധി ബൈക്കുകള്‍, വാഹനങ്ങളുടെ ബാറ്ററികള്‍ എന്നിവ മോഷ്ടിച്ച് വില്‍പന നടത്തുന്ന മൂന്നംഗ സംഘത്തെ വളാഞ്ചേരി പൊലീസ് പിടികൂടി. പെരിന്തല്‍മണ്ണ അരിപ്രയില്‍ വാടകക്ക് താമസിക്കുന്ന വിഷ്ണു (20), കുറ്റിപ്പുറം സ്വദേശി നിതിന്‍ദാസ് (21), തവനൂര്‍ സ്വദേശി റിജിന്‍ ദാസ് (22) എന്നിവരാണ് പിടിയിലായത്. വളാഞ്ചേരി കൊട്ടാരത്തും കുളമംഗലത്ത് നിന്നുമായി ബൈക്കുകളും വാഹനങ്ങളുടെ ബാറ്ററികളും മോഷണം പോകുന്നത് പതിവായതോടെ തിരൂര്‍ ഡിവൈഎസ്പി എ എം സിദ്ദിഖിന്റെ നിര്‍ദ്ദേശപ്രകാരം വളാഞ്ചേരി ഇന്‍സ്‌പെക്ടര്‍ ആനന്ദ ബാബുവിന്റെ നേതൃത്വത്തില്‍ തിരൂര്‍ ഡാന്‍സാഫ് സംഘവും വളാഞ്ചേരി പൊലീസും ചേര്‍ന്നാണ് പ്രതികളെ വലയിലാക്കിയത്.

കഴിഞ്ഞ മാസം കുറ്റിപ്പുറം തവനൂര്‍, അയങ്കലം, തൃശ്ശൂര്‍ പേരാമംഗ ലം, കോട്ടയം ജില്ലയിലെ കുത്താട്ടുകുളം എന്നിവിടങ്ങളില്‍ നിന്ന് നിരവധി ബൈക്കുകളും വാഹ നങ്ങളുടെ ബാറ്ററികളും പ്രതികള്‍ മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു. വാഹനങ്ങളും ബാറ്ററികളും വില്‍പന നടത്തുന്നത് തിരൂര്‍, പൊന്നാനി, പട്ടാമ്പി എന്നിവിടങ്ങളിലാണ്. റിജിന്‍ ദാസിനെതിരെ തൃശ്ശൂര്‍ ജില്ലയിലും തിരൂരിലും കേസുകളുണ്ടായിരുന്നു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് വളാഞ്ചേരി ഇന്‍സ്‌പെക്ടര്‍ ആനന്ദബാബു പറഞ്ഞു.തിരൂര്‍ ഡാന്‍സാഫ് സംഘത്തി ലെ എ.എസ്.ഐമാരായ രാജേഷ്, ജയപ്രകാശ്, എസ്.സി.പി.ഒ ഉദയകുമാര്‍, സി.പി.ഒ ശ്രീഷ്, വളാഞ്ചേരി സ്റ്റേഷനിലെ എസ്.സി.പി. ഒ നിതിന്‍, ഷിജിന്‍, സി.പി.ഒ തോമസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സുഹൃത്തുകൾക്കൊപ്പം കൊടൈക്കനാലിലേക്ക് ടൂർ പോയി; യുവാവിനെ മൂന്നാഴ്ചയായി കാണാനില്ലെന്ന് പരാതി
കൗതുക ട്വിസ്റ്റ് ! അര്‍ജന്റീനയുടെ തോൽവി; നിരാശ, പിന്നാലെ ആരാധകര്‍ വെച്ച ബിരിയാണി ചെമ്പ് ഏറ്റെടുത്ത് ബ്രസീല്‍ ഫാന്‍സ്, നാട്ടുകാർക്ക് ബിരിയാണി വിളമ്പി